Wednesday, September 12, 2018 Last Updated 3 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.31 AM

വിഭവസമാഹരണം: വടകരയിലും കുറ്റ്യാടിയിലും മികച്ച പ്രതികരണം

കോഴിക്കോട്‌ : നവകേരള നിര്‍മ്മിതിക്കു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ മന്ത്രിമാരുടെയും ജനപ്രതിനിധികളുടേയും ഉദ്യോഗസ്‌ഥരുടെയും നേതൃത്വത്തില്‍ നടത്തുന്ന ധനശേഖരണം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള ധനസമാഹരണത്തില്‍ വടകരയില്‍ നിന്നും ലഭിച്ചത്‌ 72,94,373 രൂപ. വടകര റസ്‌റ്റ്ഹൗസില്‍ നടന്ന ധനസമാഹരണ ചടങ്ങിന്റെ ഉദ്‌ഘാടനം തൊഴില്‍, എക്‌സൈസ്‌ വകുപ്പ്‌ മന്ത്രി ടി.പി.രാമകൃഷ്‌ണന്‍ നിര്‍വ്വഹിച്ചു.
വെളളപൊക്കം പോലുളള ദുരിതം നേരിടുമ്പോള്‍ അനേകം പാവങ്ങള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക്‌ മാറിതാമസിക്കേണ്ട അവസ്‌ഥ മാറണമെന്നും എല്ലാവര്‍ക്കും സുരക്ഷിതമായ വീട്‌ സൗകര്യം ഉണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു. തകര്‍ന്ന റോഡുകള്‍, പാലങ്ങള്‍ എന്നിവ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്‌. കൂടാതെ പുതിയൊരു തൊഴില്‍ അന്തരീക്ഷവും ഉണ്ടാവണം.
കാര്‍ഷിക മേഖലയിലും അനിവാര്യമായ മാറ്റം വേണം. ദുരിതാശ്വാസ ഫണ്ട്‌ സമാഹരണവുമായി ബന്ധപ്പെട്ട്‌ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്‌. ഇതിന്‌ യാതൊരു അടിസ്‌ഥാനവുമില്ല. ഫണ്ട്‌ നല്‍കാനായി സര്‍ക്കാര്‍ ആരിലും നിര്‍ബന്ധവും സമ്മര്‍ദ്ദവും ചെലുത്തുന്നില്ല. സ്വമനസ്സാലെയാണ്‌ എല്ലാവരും ഫണ്ട്‌ നല്‍കുന്നതെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
പാറക്കല്‍ അബ്‌ദുളള എം.എല്‍.എയുടെ 5,00,000 രൂപയുടെ ചെക്ക്‌ മന്ത്രിമാരായ ടി.പി രാമകൃഷ്‌ണനും എ കെ ശശീന്ദ്രനും നല്‍കി വിഭവസമാഹരണത്തിന്‌ തുടക്കം കുറിച്ചു. ഇതില്‍ തോടന്നൂരില്‍ നിന്നും സി.കെ പ്രമീളയുടെ നേതൃത്വത്തില്‍ 6 മാസം കൊണ്ട്‌ 100 സ്‌ത്രീകളെ യോഗ പരിശീലിപ്പിച്ചതിന്റെ ഗുരുദക്ഷിണയായി ലഭിച്ച 10,000 രൂപ മുതല്‍ വടകര നഗരസഭയുടെ 10,00,000 രൂപയുടെ ചെക്ക്‌ വരെ ഉള്‍പ്പെടുന്നു.
വടകര ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ മൂന്നര ലക്ഷം രൂപ സംഭാവന നല്‍കി. സ്‌കൂളിലെ പ്രധാനധ്യാപകനും സംസ്‌ഥാന സ്‌കൂള്‍ അധ്യാപക അവാര്‍ഡ്‌ ജേതാവുമായ സത്യനാഥന്‍ അവാര്‍ഡ്‌ തുകയായ ഒരു ലക്ഷം രൂപയും സംഭാവന നല്‍കി. അഴിയൂര്‍ ഗ്രാമപഞ്ചായത്ത്‌ തനത്‌ ഫണ്ടില്‍ നിന്ന്‌ അഞ്ച്‌ ലക്ഷം രൂപ നല്‍കി.കുറ്റ്യാടി ഐഡിയല്‍ പബ്ലിക്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ മന്ത്രി ടി പി രാമകൃഷ്‌ണന്‍ ഏറ്റുവാങ്ങി.
കുറ്റ്യാടി പഞ്ചായത്ത്‌ ഹാളില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. കുറ്റ്യാടി പഞ്ചായത്ത്‌ പത്ത്‌ ലക്ഷം, കുറ്റുമ്മല്‍ ബ്ലോക്ക്‌ അഞ്ച്‌ ലക്ഷവും അംഗങ്ങളുടെ ഓണറേറിയമായി 1,06500 കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത്‌ 12 ലക്ഷം തുടങ്ങി സിറ്റിങില്‍ ലഭിച്ച ചെക്കുകള്‍ മന്ത്രിമാരായ ടി.പി രാമകൃഷ്‌ണനും എ കെ ശശീന്ദ്രനും ഏറ്റുവാങ്ങി. പഞ്ചായത്തുകള്‍, വിവിധ സ്‌ഥാപനങ്ങള്‍, വ്യക്‌തികള്‍ മുഖേന രാവിലെ 9.30 മുതല്‍ 12.30 വരെയാണ്‌ ധനസമാഹരണം നടന്നത്‌.
എം.എല്‍.എമാരായ സി.കെ നാണു, ഇ.കെ വിജയന്‍, ദുരിതാശ്വാസനിധി സ്‌പെഷ്യല്‍ഓഫീസര്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ കെ.വി മോഹന്‍ കുമാര്‍, ജില്ലാകലക്‌ടര്‍ യു.വി ജോസ്‌, വടകര നഗരസഭാ ചെയര്‍മാന്‍ കെ.ശ്രീധരന്‍, ആര്‍.ഡി.ഒ വി.അബ്‌ദുറഹിമാന്‍, തഹസില്‍ദാര്‍ പി.കെ സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 12 Sep 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW