Tuesday, July 16, 2019 Last Updated 11 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.31 AM

ജൈവ നെല്‍കൃഷിക്കായി നിലമൊരുക്കി

മുക്കം: നോര്‍ത്ത്‌ ചേന്ദമംഗല്ലൂര്‍ ആറ്റുപുറം റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മിനി പഞ്ചാബ്‌ പാടത്ത്‌ ജൈവ നെല്‍കൃഷിക്കായി നിലമൊരുക്കി. നേരത്തെ വാഴകൃഷി ചെയ്‌തിരുന്ന പാടം കൊത്തി നികത്തി നിലം ഒരുക്കുന്ന പ്രവൃത്തിയാണ്‌ ഹര്‍ത്താല്‍ ദിനത്തില്‍ ജനകീയമായി നടന്നത്‌. ചേന്ദമംഗലൂര്‍ ഒതയമംഗലം മഹല്ല്‌ കമ്മിറ്റിയുടെ ഉടമസ്‌ഥതയിലുള്ള പാടം പാട്ടെത്തിനെടുത്താണ്‌ ജൈവ നെല്‍കൃഷി പുനരാരംഭിക്കുന്നത്‌. പ്രളയകാലത്ത്‌ വെള്ളം കയറിയ പാടത്താണ്‌ എല്ലാം മറന്ന്‌ വീണ്ടും കൃഷിയൊരുക്കുന്നത്‌. നോര്‍ത്ത്‌ ചേന്ദമംഗലൂര്‍ മുതല്‍ പൊറ്റശ്ശേരി വരെയുള്ള പാടങ്ങളില്‍ സമ്പൂര്‍ണമായി ജൈവ നെല്‍കൃഷി പുനരാരംഭിക്കാനുള്ള ശ്രമം ജനകീയമായി നടന്നുകൊണ്ടിരിക്കെയാണ്‌ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നിലമൊരുക്കിയത്‌.
മുക്കം നഗരസഭാ കൗണ്‍സിലര്‍ അനില്‍ നിലമൊരുക്കല്‍ പ്രവൃത്തിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു.

Ads by Google
Advertisement
Wednesday 12 Sep 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW