Wednesday, November 21, 2018 Last Updated 55 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.31 AM

സംഘകൃഷിയില്‍ വിപ്ലവം തീര്‍ത്ത്‌ കുടുംബശ്രീ; പ്രവര്‍ത്തന മികവിന്‌ ദേശീയ അവാര്‍ഡ്‌

മുക്കം: തരിശുരഹിത ഗ്രാമങ്ങള്‍ ലക്ഷ്യമിട്ട്‌ കുടുംബശ്രീ നടപ്പിലാക്കിയ സംഘക്കൃഷി പദ്ധതിക്ക്‌ ദേശീയ അംഗീകാരം. നിലവില്‍ 53,000 ഹെക്‌ടര്‍ സ്‌ഥലത്താണ്‌ കുടുംബശ്രീയുടെ കൃഷി വ്യാപിച്ചുകിടക്കുന്നത്‌. മൂന്നര ലക്ഷത്തോളം വരുന്ന വനിതാ കര്‍ഷകരുടെ ഉപജീവന മാര്‍ഗം കൂടിയാണ്‌ ഇപ്പോള്‍ സംഘകൃഷി. 2011 മുതലാണ്‌ പദ്ധതി സംസ്‌ഥാനത്ത്‌ നടപ്പാക്കിയത്‌. ഒരു വര്‍ഷം കൊണ്ട്‌ തന്നെ ഒന്നര ലക്ഷം അയല്‍ക്കൂട്ട വനിതാ കര്‍ഷകരെ പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തി 24,000 ഹെക്‌ടര്‍ സ്‌ഥലത്ത്‌ കൃഷി ചെയ്യാന്‍ സാധിച്ചിരുന്നു. ഗ്രാമീണ മേഖലയിലെ സ്‌ത്രീകളുടെ ഉന്നമനത്തിനു വേണ്ടി രാജ്യത്തെ ഇരുപത്തിമൂന്ന്‌ സംസ്‌ഥാനങ്ങളില്‍ നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത കാര്‍ഷിക പദ്ധതിയായ മഹിളാ കിസാന്‍ സശാക്‌തീകരണ്‍ പരിയോജന (എം.കെ.എസ്‌.പി) ഏറ്റവും ഫലപ്രദമായ രീതിയില്‍ നിര്‍വഹിച്ചതിനാണ്‌ കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കുടുംബശ്രീയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്‌.
കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകളുടെ സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ട്‌ അഞ്ച്‌ പ്ര?ഡ്യൂസര്‍ കമ്പനികളും കുടുംബശ്രീ ഇതിനകം രൂപീകരിച്ചിട്ടുണ്ട്‌. കൂടാതെ 140 നഴ്‌സറികള്‍, അഞ്ച്‌ ജില്ലകളില്‍ 250 ഹെക്‌ടര്‍ സ്‌ഥലത്ത്‌ ഔഷധ സസ്യക്കൃഷി എന്നിവയ്‌ക്കും തുടക്കമിട്ടു. സാമൂഹിക വികസനരംഗത്ത്‌ സംഘക്കൃഷിയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീ ബഡ്‌സ് സ്‌ഥാപനങ്ങളില്‍ മാനസിക, ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി നടത്തുന്ന സഞ്‌ജീവനി അഗ്രി തെറാപ്പി പദ്ധതിയും ആരംഭിച്ചിട്ടുണ്ട്‌. ജൈവക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന കര്‍ഷക വനിതകള്‍ക്ക്‌ തങ്ങളുടെ ഉല്‍പന്നങ്ങള്‍ പൂര്‍ണമായും ജൈവക്കൃഷിയിലൂടെ ഉല്‍പാദിപ്പിക്കുന്നവയാണെന്ന്‌ വ്യക്‌തമാക്കുന്ന പാര്‍ട്ടിസിപ്പേറ്ററി ഗാരണ്ടി സിസ്‌റ്റം സര്‍ട്ടിഫിക്കറ്റ്‌ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി വരികയാണെന്ന്‌ അധികൃതര്‍ അറിയിച്ചു.

Ads by Google
Advertisement
Wednesday 12 Sep 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW