Wednesday, September 12, 2018 Last Updated 5 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.26 AM

ഭാരതിയമ്മയുടെ ബന്ധുക്കള്‍ക്ക്‌ സ്വാന്തനമേകി സുരേഷ്‌ഗോപി

uploads/news/2018/09/247826/2.jpg

കടുങ്ങല്ലൂര്‍: മലവെള്ളപാച്ചിലില്‍പെട്ട്‌ മരിച്ച ഭാരതിയമ്മയുടെ ബന്ധുക്കള്‍ക്ക്‌ സ്വാന്തനമേകി സുരേഷ്‌ഗോപി എം.പിയുടെ സന്ദര്‍ശനം. കിഴക്കെ കടുങ്ങല്ലൂര്‍ വട്ടോളിപറമ്പില്‍ പരമേശ്വരന്‍പിള്ളയുടെ ഭാര്യ ഭാരതിയമ്മ പതിനാറാം തീയതി സന്ധ്യക്കാണ്‌ ഒഴുക്കില്‍ പെട്ടത്‌. കിടപ്പുരോഗിയായ ഭര്‍ത്താവ്‌ പരമേശ്വരന്‍പിള്ളയുടെ മൂത്രം പുറത്ത്‌ കളയുന്നതിനായി പിന്നിലെ വാതില്‍ തുറന്നപ്പോള്‍ ശക്‌തമായ ഒഴുക്കില്‍ പെടുകയായിരുന്നു. നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.19 ന്‌ രാവിലെ വെള്ളമിറങ്ങിയപ്പോള്‍ വീടിന്‌ സമീപത്തെ വാഴത്തോട്ടത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാരതിയമ്മയുടെ ബന്ധുക്കളുമായി സംസാരിച്ച സുരേഷ്‌ഗോപി കുടുംബത്തെ സഹായിക്കുന്നതിന്‌ വേണ്ടി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന്‌ പറഞ്ഞു. രാവിലെ കടുങ്ങല്ലൂര്‍ നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ്‌ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്‌. പ്രളയം കൂടുതല്‍ നാശം വിതച്ച കടുങ്ങല്ലൂരിലെ വിവിധ പ്രദേശങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. ബി.ജെ.പി. ജില്ല പ്രസിഡന്റ്‌ എന്‍.കെ. മോഹന്‍ദാസ്‌, മധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, എം.എം. ഉല്ലാസ്‌കുമാര്‍, ജയപ്രകാശ്‌ എന്നിവരും അദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Ads by Google
Advertisement
Wednesday 12 Sep 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW