Wednesday, September 12, 2018 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.26 AM

ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്യേണ്ട സാധനങ്ങള്‍ കടത്തിയതായി പരാതി

പറവൂര്‍: പ്രളയത്തെ തുടര്‍ന്ന്‌ വിട്‌ നഷ്‌ടപ്പെട്ടതിനാല്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക്‌ വിതരണം ചെയ്യുന്നതിന്‌ സംഭരിച്ച്‌ എത്തിച്ച സാധനങ്ങള്‍, അര്‍ഹരായവര്‍ക്ക്‌ നല്‍കാതെ കടത്തികൊണ്ടു പോകുന്നതായി പരാതി.
ഇപ്പോഴും പറവൂര്‍ ടൗണ്‍ ഹാളില്‍ കഴിയുന്ന ദുരിതബാധിതര്‍ക്കായി വിതരണം ചെയ്യുന്നതിനു കൊണ്ടുവന്ന സാധനങ്ങള്‍ ക്യാമ്പില്‍ കഴിയുന്ന മുഴുവന്‍ ആളുകള്‍ക്കും നല്‍കാതെ മറ്റു അനര്‍ഹരായ പലര്‍ക്കും നല്‍കിയതായി ആദി ദ്രാവിഡ സമിതി സെക്രട്ടറി കെ. സോമന്‍ പരാതിപ്പെട്ടു.
ടൗണ്‍ ഹാളില്‍ കഴിയുന്ന അംഗ പരിമിതനായ കൂട്ടുകാട്‌ പോളിന്‌ സാധനങ്ങള്‍ കിട്ടിയില്ല.
പിന്നീട്‌ സാധനങ്ങള്‍ കടത്തികൊണ്ടു പോയതായി സോമന്‍ അറിയിച്ചു. കഴിഞ്ഞ ദിവസവും ഈ പ്രദേശത്ത്‌ അനര്‍ഹരായവര്‍ക്ക്‌ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന സാധന സാധനങ്ങള്‍ സോമന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്ത്‌ അര്‍ഹരായവര്‍ക്ക്‌ വിതരണം ചെയ്‌തിരുന്നു.വിവിധ സംഘടനകളുടെയും മറ്റും എത്തുന്ന സാധനങ്ങള്‍ ഇഷ്‌ടക്കാര്‍ക്ക്‌ മാത്രം വിതരണം ചെയ്യുന്ന പ്രവണത വ്യാപകമാണെന്ന പരാതിയുണ്ട്‌.

Ads by Google
Advertisement
Wednesday 12 Sep 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW