Wednesday, February 20, 2019 Last Updated 14 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.26 AM

പെരുന്നാളിനും ആഘോഷങ്ങള്‍ക്കുമായി മാറ്റി വച്ച കുടുക്ക സമ്പാദ്യവുമായി കുരുന്നുകള്‍

കോതമംഗലം: അതിജീവനത്തിന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ മന്ത്രി എ.സി. മൊയ്‌തീന്റെ പക്കല്‍ സംഭാവന നല്‍കിയവരില്‍ ശ്രദ്ധേയരായത്‌ ഏതാനും കുരുന്നുകള്‍.
ലക്ഷങ്ങളുടെ കണക്കുകള്‍ക്കിടയില്‍ കുരുന്നുകളുടെ സാന്നിധ്യം എടുത്തുപറയാവുന്നതായി. കുട്ടമ്പുഴ അട്ടപ്പളം പള്ളിയിലെ പെരുന്നാളിന്‌ മാലയും വളയും വാങ്ങാന്‍ വച്ച കുടുക്ക സമ്പാദ്യവുമായി മന്ത്രിയുടെ അടുത്ത്‌ എത്തിയത്‌ സത്രപ്പടി സ്‌കൂളിലും കുട്ടമ്പുഴ സ്‌കൂളിലും മൂന്നിലും അഞ്ചിലും പഠിക്കുന്ന കൃപയും ഫേബയുമാണ്‌.
കണിശേരില്‍ സിജുവിന്റെയും ഷിജിയുടെയും മക്കളാണ്‌. ഞായപ്പിള്ളി സെന്റ്‌ ആന്റണീസ്‌ സ്‌കൂളിലെ ഭാഗ്യ സുനില്‍ കുടുക്ക പൊട്ടിച്ചപ്പോള്‍ കിട്ടിയ 7500 ഓളം രൂപയും വീട്ടില്‍ നിന്ന്‌ നല്‍കി രൂപയും ചേര്‍ത്ത്‌ പതിനായിരം രൂപയാണ്‌ നല്‍കിയത്‌.
ഡി.എം.ഒ. ഓഫീസ്‌ ജീവനക്കാരനായ കളപ്പുരയ്‌ക്കല്‍ സുനിലിന്റെയും അമ്പിളിയുടെയും മകളാണ്‌.
കുട്ടമ്പുഴ ഗവ. സ്‌കൂളിലെ പത്താം ക്ലാസ്‌ വിദ്യാര്‍ഥിയായ അദൈ്വതും സ്വന്തം സമ്പാദ്യം നല്‍കിയവരില്‍പ്പെടും. തോട്ടക്കര സജീവിന്റെയും രജനിയുടെയും മകനാണ്‌. വാരപ്പെട്ടി പഞ്ചായത്തിന്റെ ഡ്രൈവറായി നിയമിതനായി മൂന്നാംദിവസമായിരുന്നു പ്രതീഷിന്‌ ഇന്നലെ. എന്നാല്‍ മുഖ്യമന്ത്രിയുടെ നിധിയിലേക്ക്‌ സംഭാവന നല്‍കാന്‍ ശമ്പളമില്ലല്ലൊ എന്നതൊന്നും പ്രതീഷിന്‌ ബാധകമായില്ല. കൈയിലെ സ്വര്‍ണ മോതിരമാണ്‌ പ്രതീഷ്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കിയത്‌.

Ads by Google
Advertisement
Wednesday 12 Sep 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW