Sunday, November 18, 2018 Last Updated 11 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.18 AM

നിലം നികത്താന്‍ മണ്ണുമായി വന്ന ടിപ്പര്‍ ലോറികള്‍ റവന്യു വകുപ്പ്‌ കസ്‌റ്റഡിയിലെടുത്തു

uploads/news/2018/09/247820/2.jpg

മാനന്തവാടി: ചതുപ്പ്‌ നിലത്തോടു ചേര്‍ന്നുള്ള സ്‌ഥലത്ത്‌ നിക്ഷേപിക്കാനായി മണ്ണ്‌ കൊണ്ടുവന്ന ടിപ്പര്‍ ലോറികള്‍ റവന്യു വകുപ്പ്‌ കസ്‌റ്റഡിയിലെടുത്തു. മാനന്തവാടി ജില്ലാ ആശുപത്രിക്ക്‌ സമീപം സ്വകാര്യ വ്യക്‌തിയുടെ നിലം മണ്ണിട്ട്‌ നികത്താനുള്ള ശ്രമത്തിനിടയിലാണ്‌ മൂന്ന്‌ ടിപ്പര്‍ ലോറികള്‍ തഹസില്‍ദാര്‍ എ.എന്‍ ഷാജുവിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്‌. മാനന്തവാടി ടൗണില്‍ ലിറ്റില്‍ഫ്ലവര്‍ സ്‌കുളിന്‌ സമീപത്താണ്‌ 306 സര്‍വ്വേയിലെ പാടം നികത്താനുള്ള ശ്രമം നടന്നത്‌. കുറച്ച്‌ ഭാഗം മണ്ണിട്ട്‌ നികത്തിയ നിലയിലാണ്‌. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത്‌ മണ്ണ്‌ നിക്ഷേപിച്ചിരുന്നു. ഇതിനോട്‌ ചേര്‍ന്ന്‌ ചതുപ്പുനിലമാണ്‌. ഞായറാഴ്‌ച്ച സ്‌ഥലത്ത്‌ മണ്ണിട്ടുവെങ്കിലും റവന്യു വകുപ്പ്‌ ഇടപെട്ട്‌ സ്‌റ്റോപ്പ്‌ മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്ന്‌ ഇന്നലെ രാവിലെയാണ്‌ നിയമങ്ങള്‍ കാറ്റില്‍ പറത്തി ടിപ്പര്‍ ലോറികളില്‍ ലോഡ്‌ കണക്കിന്‌ മണ്ണ്‌പാടത്ത്‌ കൊണ്ടിട്ടത്‌. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ എ.എന്‍ ഷാജുവിന്റെ നേതൃത്വത്തില്‍ വാഹനങ്ങള്‍ കസ്‌റ്റഡിയിലെടുത്തത്‌. ഒരു കാരണവശാലും തണ്ണിര്‍ത്തടങ്ങളും ചതുപ്പ്‌ നിലങ്ങളും നികത്താന്‍ നഗരസഭ അനുവദിക്കില്ലന്നും എത്ര ഉന്നതനാണെങ്കിലും കര്‍ശന നടപടിയെടുക്കുമെന്നും നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്‌ പറഞ്ഞു. അവധി ദിവസമായതിനാല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലന്നും അദ്ദേഹം പറഞ്ഞു. ടൗണിലെ ഗതാഗത കുരുക്ക്‌ ഒഴിവാക്കാന്‍ പുതിയ ബൈപാസ്‌ എന്ന വ്യാജേനയാണ്‌ മണ്ണിടുന്നതെന്ന്‌ ആക്ഷേപമുണ്ട്‌. ജില്ലാ ആശുപത്രിക്ക്‌ കെട്ടിടം നിര്‍മിക്കാനായി നീക്കുന്ന മണ്ണാണ്‌ ചതുപ്പു നിലത്തിനടുത്ത്‌ നിക്ഷേപിക്കാന്‍ ശ്രമിക്കുന്നത്‌. സ്വകാര്യ വ്യക്‌തിക്ക്‌ ഭാവിയില്‍ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കാനാണ്‌ മണ്ണ്‌ നിക്ഷേപിക്കുന്നതെന്നും ജനങ്ങള്‍ ആരോപിക്കുന്നു.

Ads by Google
Advertisement
Wednesday 12 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW