Wednesday, November 21, 2018 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.18 AM

നവകേരള നിര്‍മാണം: ധനസമാഹരണ യജ്‌ഞം തുടങ്ങി

കല്‍പ്പറ്റ: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്‌ ജനകീയ പങ്കാളിത്തതോടെ നടത്തുന്ന സാമ്പത്തിക സമാഹരണ യജ്‌ഞത്തിന്‌ ജില്ലയില്‍ തുടക്കമായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖമ്യൂസിയം വകുപ്പ്‌ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഫണ്ട്‌ ശേഖരണം നടത്തുന്നത്‌. മാനന്തവാടി ഡയാന ആര്‍ട്‌സ് ആന്‍ഡ്‌ സ്‌പോര്‍ട്‌സ്ക്ല ബിന്റെ സംഭാവനയായ ഒരു ലക്ഷം രൂപയുടെ ചെക്ക്‌ ക്ല ബ്‌ പ്രസിഡന്റ്‌ ഡോ.രഞ്‌ജിത്തില്‍ നിന്ന്‌ ഏറ്റുവാങ്ങിയാണ്‌ മന്ത്രി ധനസമാഹരണത്തിന്‌ തുടക്കം കുറിച്ചത്‌.ക്ല ബ്‌ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന്‌ മന്ത്രി നഗരസഭാ ഭരണസമിതി അംഗങ്ങള്‍ക്കൊപ്പം വ്യാപാര സ്‌ഥാപനങ്ങള്‍, മത്സ്യമാര്‍ക്കറ്റ്‌ എന്നിവിടങ്ങളില്‍ നിന്നും ഫണ്ട്‌ ശേഖരിച്ചു. ഫിറ്റ്‌നസ്‌ വേള്‍ഡ്‌ ഭാരവാഹി കൃഷ്‌ണകുമാര്‍, അഡ്വ.എം മണി എന്നിവര്‍ ചേര്‍ന്ന്‌ 75000 രൂപയും വ്യവസായ ഗ്രൂപ്പായ അരുണ്‍ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനി ഉടമസ്‌ഥരായ അറയ്‌ക്കല്‍ കുടുംബാംഗങ്ങള്‍ 1 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കി. മത്സ്യമാംസ മാര്‍ക്കറ്റിലും വിവിധ വ്യാപാരസ്‌ഥാപനങ്ങളിലും ഫണ്ട്‌ ശേഖരണം നടത്തി. ഒ.ആര്‍ കേളു എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്‌, സബ്‌ കലക്‌ടര്‍ എന്‍ എസ്‌ കെ ഉമേഷ്‌, തഹസില്‍ദാര്‍ എന്‍.ഐ ഷാജു, ശോഭ രാജന്‍, പി.ടി ബിജു, നഗരസഭാ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ സി.എ വിന്‍സെന്റ്‌, നഗരസഭാ കൗണ്‍സിലര്‍മാര്‍, രാഷ്ര്‌ടീയകക്ഷി നേതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഫണ്ട്‌ ശേഖരണത്തിന്‌ നേതൃത്വം നല്‍കി. സെപ്‌റ്റംബര്‍ 15 വരെയാണ്‌ സാമ്പത്തിക സമാഹരണ യജ്‌ഞം നടത്തുന്നത്‌. ഓരോ പ്രദേശത്തേയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്‌ഥരുടെയും നേതൃത്വത്തിലാണ്‌ സമാഹരണം നടത്തുന്നത്‌.

കരുത്തേകി കുഞ്ഞുകരങ്ങള്‍
കല്‍പ്പറ്റ: പ്രളയത്തില്‍ മുങ്ങിയ നാടിനെ വീണ്ടെടുക്കാന്‍ വിദ്യാര്‍ഥികളും കൈകോര്‍ക്കുന്നു. നവകേരള നിര്‍മാണത്തിന്‌ കരുത്തേകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ജില്ലയിലെ എല്‍പി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ തങ്ങളാല്‍ കഴിയുന്ന സംഭാവനയുമായി എത്തി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍, എയ്‌ഡഡ്‌, അംഗീകൃത അണ്‍ എയ്‌ഡഡ്‌, സിബിഎസ്‌ഇ, ഐസിഎസ്‌ഇ, കേന്ദ്രീയ വിദ്യാലയം, നവോദയ സ്‌കൂളുകള്‍ എന്നിവിടങ്ങളിലാണ്‌ ധനസമാഹരണ യജ്‌ഞം നടക്കുന്നത്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇഷ്‌ടമുളള തുക ദുരിതാശ്വസ നിധിയിലേക്ക്‌ നല്‍കാം. ബുധനാഴ്‌ച വരെ സ്‌കൂളുകളില്‍ ഫണ്ട്‌ സ്വീകരിക്കും. പ്രളയബാധിത മേഖലകളില്‍ നേരത്തെ വിദ്യാര്‍ഥികള്‍ നടത്തിയ ശ്രദ്ധേയ ഇടപെടലുകള്‍ക്കു പുറമെയാണ്‌ പ്രത്യേക ദിവസങ്ങള്‍ നിശ്‌ചയിച്ച്‌ ഫണ്ട്‌ ശേഖരണ യജ്‌ഞം നടത്തുന്നത്‌. രക്ഷാപ്രവര്‍ത്തനങ്ങള്‍, ശുചീകരണം, വിദ്യാഭ്യാസ സാമഗ്രികള്‍ നഷ്‌ടപ്പെട്ടവരെ സഹായിക്കല്‍, ചെറു സമ്പാദ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നല്‍കല്‍ തുടങ്ങി തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നേരത്തെ ചെയ്‌തിരുന്നു.

Ads by Google
Advertisement
Wednesday 12 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW