Wednesday, September 12, 2018 Last Updated 8 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.18 AM

കാര്‍ഷിക നഷ്‌ടം കണക്കാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം

പുല്‍പ്പള്ളി: കാലവര്‍ഷക്കെടുതിയില്‍ കാര്‍ഷിക മേഖലയിലുണ്ടായ നഷ്‌ടം കൃത്യമായി കണക്കാക്കി സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന്‌ ഫ്രണ്ട്‌സ് ഓഫ്‌ വയനാട്‌ പുല്‍പ്പള്ളി മേഖലാ യോഗം ആവശ്യപ്പെട്ടു. കര്‍ഷകര്‍ കൃഷി ഭവനുകള്‍ മുഖേനെ നഷ്‌ടത്തിന്റെ കണക്ക്‌ നല്‍കണമെന്നാണ്‌ നിര്‍ദേശിച്ചിരിക്കുന്നത്‌. കൃഷിഭവനുകള്‍ മുഖേനെ നഷ്‌ടത്തിന്റെ കണക്ക്‌ ശേഖരിക്കാന്‍ സമയതാമസമെടുക്കും. കാര്‍ഷിക വിളകളെല്ലാം അതിവര്‍ഷത്തിലും പ്രകൃതി ദുരന്തങ്ങളിലുംപെട്ട്‌ നശിച്ചു. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക്‌ സര്‍ക്കാരുകളടെ സഹായമില്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. ഫ്രണ്ട്‌സ് ഓഫ്‌ വയനാട്‌ രക്ഷാധികാരി ബിഷപ്‌ ജോസഫ്‌ മോര്‍ തോമസ്‌ യോഗം ഉദ്‌ഘാടനം ചെയ്‌തു. പുല്‍പ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു പ്രകാശ്‌ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ അഡ്വ. പി. വേണുഗോപാല്‍, ഫാ. ടോണി കോഴിമണ്ണില്‍, മത്തായി തണ്ടായിമറ്റം, അഡ്വ. ടി.എം. റഷീദ്‌, ജേക്കബ്‌ ബത്തേരി, പഴശിരാജാ കോളജ്‌ പ്രസിന്‍സിപ്പാള്‍ എ.ഒ. റോയി എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 12 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW