Tuesday, December 11, 2018 Last Updated 16 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.18 AM

പുലി ഭീഷണി ഒഴിയുന്നില്ല; പുറ്റാട്‌ ഗ്രാമവാസികള്‍ ഭീതിയില്‍

മേപ്പാടി: പുറ്റാട്‌ ഗ്രാമം വീണ്ടും പുലി ഭീതിയില്‍. ആറ്‌ മാസത്തെ ഇടവേളക്ക്‌ ശേഷമാണിപ്പോള്‍ പുറ്റാട്‌ ഗ്രാമപ്രദേശത്ത്‌ പുലി ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലാന്‍ തുടങ്ങിയിരിക്കുന്നത്‌. വളര്‍ത്തുമൃഗങ്ങള്‍ക്കും ജനങ്ങള്‍ക്കും പുലി ഭീഷണിയാകുമ്പോഴും വനംവകുപ്പ്‌ നടപടിയെടുക്കുന്നില്ലെന്ന്‌ നാട്ടുകാര്‍ക്ക്‌ പരാതിയുണ്ട്‌. പുലിയെ കൂടു സ്‌ഥാപിച്ച്‌ പിടികൂടി വനത്തില്‍ വിടണമെന്നാണ്‌ പ്രദേശവാസികള്‍ആവശ്യപ്പെടുന്നത്‌. ഒരു വര്‍ഷത്തിനിടെ പത്തോളം ആടുകളെയാണ്‌ പുലി ആക്രമിച്ചു കൊന്നത്‌. കഴിഞ്ഞ രാത്രി പന്ത്രണ്ട്‌ മണിയോടെ പുറ്റാട്‌ പത്തേക്രവയലിലെ പാറക്കാടന്‍ സെയ്‌താലിയുടെ രണ്ട്‌ വയസ്സ്‌ പ്രായം തോന്നുന്ന പെണ്‍ അടിനെ കടിച്ച്‌ കൊല്ലുകയും രണ്ടര വയസ്സ്‌ പ്രായമുള്ള ഒരാടിനെ കൊന്ന്‌ ഭക്ഷിക്കാനായി കടിച്ച്‌ വലിച്ച്‌ വനത്തിലേക്ക്‌ കൊണ്ട്‌ പോയതായുംവീട്ടുകാര്‍ പറഞ്ഞു. വനം വകുപ്പ്‌ അതികൃതര്‍ സ്‌ഥലം സന്ദര്‍ശിച്ചു. പരിശോധന നടത്തിയെങ്കിലും കാണാതായ വളര്‍ത്തുമൃഗത്തെ കണ്ടത്താനായില്ല. പുറ്റാട്‌, ഇയ്യംപാറ, കാരക്കൊല്ലി പ്രദേശങ്ങളിലായി കഴിഞ്ഞ ഒരുവര്‍ഷമായി പുലി ശല്യമുണ്ട്‌. രാത്രികാലങ്ങളില്‍ ഗ്രാമത്തിലൂടെ കാല്‍നടയാത്രയ്‌ക്ക് പോലും പ്രദേശവാസികള്‍ ഭയപ്പെടുകയാണ്‌. രാവിലെ മദ്രസയിലേക്കും പുറ്റാട്‌ സ്‌കൂളിലേക്കും കുട്ടികള്‍ നടന്നുപോകുന്നതിനാല്‍ രക്ഷിതാക്കള്‍ക്ക്‌ ആധിയാണ്‌. രാത്രിയില്‍ പുറത്ത്‌ ചെറിയ ശബ്‌ദം കേട്ടാല്‍ പോലും ഭയന്നു വിറക്കുകയാണ്‌ സ്‌ത്രീകളും കുട്ടികളും.

Ads by Google
Advertisement
Wednesday 12 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW