Wednesday, November 14, 2018 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.17 AM

മകനെ പെട്രോളൊഴിച്ച്‌ തീയിട്ട്‌ കൊലപ്പെടുത്തിയ കേസ്‌: പിതാവ്‌ കുറ്റക്കാരനെന്ന്‌ കോടതി

uploads/news/2018/09/247812/1.jpg

തിരുവനന്തപുരം: മകനെ പിതാവ്‌ പെട്രോളൊഴിച്ച്‌ തീയിട്ട്‌ കൊലപ്പെടുത്തിയ കേസില്‍ പിതാവ്‌ കുറ്റക്കാരനെന്ന്‌ തിരുവനന്തപുരം അഡി. സെഷന്‍സ്‌ കോടതി കണ്ടെത്തി.
പിതാവായ പള്ളിച്ചല്‍ അയണിമൂട്‌ മുതലാപാട്ട്‌ വീട്ടില്‍ ഭുവനചന്ദ്രന്‍ നായരെ (60)യാണ്‌ ആറാം അഡി. സെഷന്‍സ്‌ ജഡ്‌ജി പി.എന്‍.സീത കുറ്റക്കാരനെന്ന്‌ കണ്ടെത്തിയത്‌.
ശിക്ഷ ഇന്ന്‌ പ്രഖ്യാപിക്കും. മകനായ രാജേഷ്‌ കുമാറിനെ (30) യാണ്‌ പിതാവ്‌ ദാരുണമായി കൊലപ്പെടുത്തിയത്‌.
2016 ഫെബ്രുവരി 24 നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌.
23 ന്‌ ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ്‌ വൈകിട്ട്‌ ആറിനു പ്രതിയും ഭാര്യ ശാന്തകുമാരിയും മകന്‍ രാജേഷ്‌ കുമാറുമായി വീട്ടിലെത്തി. രാത്രി എട്ടു മണിയോടെ പ്രതിയും മകനും തമ്മില്‍ വീട്ടിനുള്ളില്‍ വാക്ക്‌ തര്‍ക്കം നടന്നു.
തുടര്‍ന്ന്‌ വീട്ടില്‍ നിന്നും ഇറങ്ങി പോകാന്‍ പിതാവിനോട്‌ മകന്‍ ആവശ്യപ്പെട്ടു.
വാക്ക്‌ തര്‍ക്കത്തിനൊടുവില്‍ ഒരു മണിക്കൂറിനകം നിന്നെ കാണിച്ചു തരാം എന്ന്‌ പറഞ്ഞ്‌ പ്രതി വീട്‌ വിട്ടിറങ്ങി. രാത്രി 10 ന്‌ രാജേഷ്‌ മുറിയുടെ കതകടച്ച്‌ ഉറങ്ങാന്‍കിടന്നു.
രാത്രി 11 മണിയോടെ പ്രതി പള്ളിച്ചല്‍ ഐ.ഒ.സി പമ്പില്‍ നിന്നും ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങി ഒരു മണിയോടെ വീട്ടിലെത്തി. രാജേഷ്‌ കിടന്ന മുറിയുടെ ജനല്‍ വഴി പെട്രോള്‍ വീട്ടിലൊഴിച്ച്‌ തീ കത്തിച്ച്‌ കടന്നു കളഞ്ഞു. അയല്‍വാസികള്‍ ചേര്‍ന്ന്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നരുവാമൂട്‌ പോലീസാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. പമ്പിലെ ജീവനക്കാരന്‍ ശശികുമാറിന്റെ മൊഴി കേസില്‍ നിര്‍ണായകമായി.
23 സാക്ഷികളെ വിസ്‌തരിച്ച്‌ എട്ട്‌ തൊണ്ടി മുതലുകള്‍ കോടതി തെളിവില്‍ സ്വീകരിച്ച കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡി. പ്രോസിക്യൂട്ടര്‍ സലാഹുദ്ദീന്‍ ഹാജരായി.

Ads by Google
Advertisement
Wednesday 12 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW