Wednesday, September 12, 2018 Last Updated 18 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.17 AM

ഭീമന്‍ കടന്നല്‍ക്കൂട്‌ ഭീഷണിയാകുന്നു

ആറ്റിങ്ങല്‍: വീടിന്റെ ടെറസിനു മുകളിലെ ഭീമന്‍ കടന്നല്‍ക്കൂട്‌ വീട്ടുകാര്‍ക്കും പരിസരവാസികള്‍ക്കും ഭീഷണിയാവുന്നു.
പൂവന്‍പാറ അഖില്‍ ലാന്‍ഡില്‍ രാജന്റെ വീടിനു മുകളില്‍ വാട്ടര്‍ ടാങ്കിനു അടിയിലായാണ്‌ ഭീമന്‍ കടന്നല്‍ക്കൂട്‌ കണ്ടെത്തിയത്‌.
തേങ്ങാ ഉണക്കാന്‍ ടെറസില്‍ കയറിയ വീട്ടുകാരാണ്‌ കടന്നല്‍ക്കൂട്‌ കണ്ടത്‌. ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചെങ്കിലും തീവെച്ച്‌ നശിപ്പിക്കുമ്പോള്‍ വാട്ടര്‍ ടാങ്ക്‌ നശിക്കുമെന്നും, ടാങ്കില്‍ വെള്ളം കാണാനും പാടില്ലന്നും അല്ലാതെ അവര്‍ക്കു ഒന്നും ചെയ്യാന്‍ കഴിയില്ലെന്നറിയിച്ചു.
തുടര്‍ന്ന്‌ കടന്നല്‍ കൂട്‌ നശിപ്പിക്കുന്നവരുടെ സഹായം തേടിയിരിക്കുകയാണ്‌ വീട്ടുകാര്‍.

Ads by Google
Advertisement
Wednesday 12 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW