Saturday, November 17, 2018 Last Updated 7 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.17 AM

യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്‌റ്റില്‍

നരുവാമൂട്‌: മോതിരം പണയം വയ്‌ക്കാന്‍ നല്‍കാത്തതിന്റെ പേരിലുള്ള വൈരാഗ്യത്തില്‍ നിര്‍മ്മാണ തൊഴിലാളിയായ യുവവിനെ വിളിച്ചു വരുത്തി കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയെ നരുവാമൂട്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കാക്കാമൂല കടവിന്‍മൂലയില്‍ മണമുക്ക്‌ വീട്ടില്‍ ശശി എന്നുവിളിക്കുന്ന ശശിധരനാണ്‌ (62) അറസ്‌റ്റിലായത്‌.
പ്രാവച്ചമ്പലം തേരിവിള റെയില്‍മവ ട്രാക്കിനു സമീപമായിരുന്നു സംഭവം. നിര്‍മ്മാണ തൊഴിലാളിയായ കാക്കാമൂല കനല്‍ ഭവനിലെ ഉണ്ണി എന്ന ഉദയകുമാറിനെയാണ്‌ ശശി മോതിരം പണയം വയ്‌ക്കാന്‍ കൊടുക്കാത്തതിലുള്ള വിരോധത്തില്‍ ഫോണ്‍ വിളിച്ച്‌ വരുത്തി കുത്തിപ്പരുക്കേല്‍പ്പിച്ചത്‌. ഉദയകുമാറിന്‌ കഴുത്തിലും കവിളിലും കുത്തേറ്റിരുന്നു. സംഭവത്തിനുശേഷം ശശി ഒളിവിലായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Ads by Google
Advertisement
Wednesday 12 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW