Wednesday, November 21, 2018 Last Updated 54 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.17 AM

കെ.എസ്‌.ആര്‍.ടി.സി. സര്‍വീസുകള്‍ റദ്ദാക്കുന്നു; യാത്രക്കാര്‍ ദുരിതത്തില്‍

നെടുമങ്ങാട്‌: ഡീസല്‍ ക്ഷാമത്തിന്റെ പേരില്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതു മൂലം നെടുമങ്ങാട്‌ താലൂക്കിലെ ജനങ്ങളുടെ യാത്രാക്ലേശം രൂക്ഷമായി മാറിയിരിക്കുകയാണെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ്‌ ആനാട്‌ ജയന്‍ ആരോപിച്ചു. നെടുമങ്ങാട്‌ ഡിപ്പോയില്‍ ഇരുപതിനായിരം കിലോമീറ്റര്‍ ദിനംപ്രതി സര്‍വ്വീസ്‌ നടത്തിയിരുന്ന കെ എസ്‌ ആര്‍ ടി സി ഈ ഗവണ്‍മെന്റ്‌ അധികാരത്തില്‍ വന്നതിനു ശേഷം പതിനെട്ടായിരമായി കുറച്ചിരുന്നു. ഇപ്പോള്‍ പതിനെട്ടായിരം കിലോമീറ്ററില്‍ നിന്ന്‌ പതിനാലായിരമാക്കി കുറക്കുകയുണ്ടായി. നെടുമങ്ങാട്‌, വെള്ളനാട്‌, ആര്യനാട്‌, കാട്ടാക്കട, വിതുര, പാലോട്‌, വെഞ്ഞാറമൂട്‌ തുടങ്ങിയ ഡിപ്പോകളില്‍ ഡീസല്‍ ക്ഷാമത്തിന്റെ പേരില്‍ ആയിരത്തിലധികം കിലോമീറ്റര്‍ സര്‍വ്വീസാണ്‌ കെ.എസ്‌.ആര്‍.ടി.സി. വെട്ടികുറച്ചിരിക്കുന്നത്‌. മലയോര ഗ്രാമീണമേഖലയിലെ വിദ്യാര്‍ത്ഥികളും തൊഴിലാളി- സര്‍ക്കാര്‍ ജീവനക്കാരുടെയും ഏക ആശ്രയമായ കെ എസ്‌ ആര്‍ ടി സി സര്‍വീസുകള്‍ വെട്ടിക്കുറച്ചതിലൂടെ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്‌.
അടിയന്തിമായി പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഡിപ്പോക്ക്‌ മുന്നില്‍ സമരമാരംഭിക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു.

Ads by Google
Advertisement
Wednesday 12 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW