Wednesday, November 07, 2018 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.17 AM

വാട്ടര്‍ ടാങ്ക്‌ നിറഞ്ഞൊഴുകുന്നത്‌ പതിവ്‌ കാഴ്‌ച

മലയിന്‍കീഴ്‌: കാളിപ്പാറ ശുദ്ധജല പദ്ധതിയുടെ ഭാഗമായ മാറനല്ലൂര്‍ മേലാരിയോടിലെ സംഭരണ ടാങ്കില്‍ നിന്ന്‌ ശുദ്ധജലം കവിഞ്ഞൊഴുകുന്നത്‌ നിത്യസംഭവമായി മാറി.
കരാറുകാര്‍ വാല്‍വ്‌ തുറക്കുന്നതില്‍ വരുത്തുന്ന വീഴ്‌ചയാണ്‌ കുടിവെള്ളം വന്‍തോതില്‍ നഷ്‌ടപെടാന്‍ ഇടയാക്കിയതെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു.
കാളിപ്പാറ പദ്ധതിയില്‍ നിന്നെത്തുന്ന വെളളം സംഭരിക്കുന്ന നാല്‌ ലക്ഷം ലിറ്ററോളം ശേഷിയുളള ടാങ്കിലെ വെളളം ഉളളിലേക്കും പുറത്തോക്കും ഒഴുക്കുന്ന പൈപ്പുകളുടെ വിടവിലൂടെയാണ്‌ വെളളം പുറത്തേക്ക്‌ ഒഴുകുന്നത്‌.
ഞാറാഴ്‌ച വൈകിട്ട്‌ വെളളം ഒഴുകാന്‍ തുടങ്ങിയെങ്കിലും തിങ്കളാഴ്‌ച വൈകിട്ടോടെ നാട്ടുകാര്‍ വാട്ടര്‍അഥോറിറ്റിയെ അറിയിച്ചശേഷമാണ്‌ വാല്‍വ്‌ തുറന്ന്‌ ഓവര്‍ഫ്‌ളോ നിയന്ത്രിച്ചത്‌. എട്ടുമാസം മുമ്പ്‌ ടാങ്കിലെ പൈപ്പ്‌ ചോര്‍ന്ന്‌ മൂന്നു വീടുകളില്‍ വെളളം കയറുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്‌. പല ദിവസവും അര്‍ധരാത്രിയില്‍ ഓവര്‍ഫ്‌ളോ ഉണ്ടാകാറുണ്ടെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.
അതേസമയം മാറനല്ലൂര്‍ പഞ്ചായത്തിലെ വെളിയംകോടിലും നെയ്യാറ്റിന്‍കര നഗരസഭക്കു കീഴിലെ ഈരാറ്റിന്‍പുറത്തും വെളളമെത്തിക്കാല്‍ ടാങ്ക്‌ മുഴുവനായും നിറക്കേണ്ടതുളളതിനാലാണ്‌ വെളളം നിറഞ്ഞ്‌ കവിഞ്ഞതെന്നാണ്‌ വാട്ടര്‍അഥോറിറ്റിയുടെ വിശദീകരണം.

Ads by Google
Advertisement
Wednesday 12 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW