Saturday, November 17, 2018 Last Updated 7 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.17 AM

മുടി ദാനംചെയ്‌ത് അഞ്ചര വയസുകാരി

uploads/news/2018/09/247805/1.jpg

തൃശൂര്‍: കീമോതെറാപ്പി മൂലം മുടി നഷ്‌ടമായ കാന്‍സര്‍ രോഗികള്‍ക്ക്‌ സാന്ത്വനമായി എവാഞ്ചല്‍ വി.എം. എന്ന അഞ്ചര വയസുകാരി മുടിമുറിച്ച്‌ അമല ആശുപത്രിക്ക്‌ നല്‍കി. 30 സെ.മി. നീളത്തിലാണ്‌ കുട്ടി മുടിമുറിച്ച്‌ നല്‍കിയത്‌. കോട്ടപ്പുളം സാന്താമരിയ സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ഥിനിയാണ്‌ എവാഞ്ചല്‍. ആശുപത്രി ചാപ്പലില്‍വച്ചു നടന്ന കാന്‍സര്‍രോഗികള്‍ക്കുള്ള സൗജന്യ വിഗ്ഗു വിതരണ മീറ്റിങ്ങില്‍ ഡോ. പി. ബാനുമതി മുഖ്യാതിഥിയായിരുന്നു. കിഡ്‌നിരോഗിക്ക്‌ സ്വന്തം കിഡ്‌നി ദാനംചെയ്‌ത സിസ്‌റ്റര്‍ മെര്‍ളി മാത്യു സി.എച്ച്‌.എഫിനെ ചടങ്ങില്‍ പൊന്നാടയണിയിച്ച്‌ ആദരിച്ചു. പുരുഷവിഭാഗത്തില്‍ മുടി ദാനം ചെയ്‌തവര്‍ക്ക്‌ പ്രത്യേക മൊമെന്റോ നല്‍കി. കേശദാനം സ്‌നേഹദാനം എന്ന സാന്ത്വന സംരംഭവുമായി സഹകരിച്ച എല്ലാവര്‍ക്കും അവാര്‍ഡുകള്‍ നല്‍കി. വിവിധ സ്‌ഥാപനങ്ങളിലെ കേശദാനം ചെയ്‌ത നൂറുപേര്‍ മീറ്റിങ്ങില്‍ പങ്കെടുത്തു. നാല്‌പത്‌ കാന്‍സര്‍ രോഗികള്‍ക്ക്‌ പതിനായിരം രൂപ വിലവരുന്ന വിഗ്ഗുകള്‍ വിതരണം ചെയ്‌തു.
അമല മെഡിക്കല്‍കോളജ്‌ ഡയറക്‌ടര്‍ ഫാ. ഫ്രാന്‍സിസ്‌ കുരിശേരി, അസോസിയേറ്റ്‌ ഡയറക്‌ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ജെയ്‌സണ്‍ മുണ്ടയാണി, മോതിരക്കണ്ണി പള്ളിവികാരി ഫാ. വിന്‍സെന്റ്‌ മൂക്കനം പറമ്പില്‍, വിമല കോളജ്‌ അസി. പ്രഫ. ടി.പി. ജിന്‍സി, ജസ്‌റ്റിന്‍ എം. തോമസ്‌, അലീന ടൈറ്റസ്‌ എന്നിവര്‍ പ്രസംഗിച്ചു.
നൂറ്റിപ്പത്ത്‌ സ്‌ഥാപനങ്ങളില്‍നിന്നായി 3600 പേര്‍ ഈ കാരുണ്യ പദ്ധതിയിലേക്കായി 12 ഇഞ്ച്‌ നീളത്തില്‍ മുടി ദാനംചെയ്‌തിട്ടുണ്ട്‌. ഇതിനോടകം 385 കാന്‍സര്‍ രോഗികള്‍ക്ക്‌ പതിനായിരം രൂപ വിലവരുന്ന വിഗ്ഗുകള്‍ അമല ആശുപത്രിയില്‍നിന്നും വിതരണം ചെയ്‌തിട്ടുണ്ട്‌.
കേശദാനം സ്‌നേഹദാനം പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക്‌ ഇനിയും സൗജന്യമായി വിഗ്ഗുകള്‍ നല്‍കുന്നതായിരിക്കുമെന്ന്‌ അധികാരികള്‍ യോഗത്തില്‍ അറിയിച്ചു.

Ads by Google
Advertisement
Wednesday 12 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW