Sunday, November 18, 2018 Last Updated 9 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.16 AM

പൊതുജനങ്ങള്‍ കൈകോര്‍ത്താല്‍ പുനരധിവാസം ഫലപ്രദമായി നടപ്പാക്കാം: മന്ത്രി

uploads/news/2018/09/247804/2.jpg

പാലക്കാട്‌: ജില്ല സമാനതകളില്ലാത്ത പ്രളയം നേരിട്ടപ്പോള്‍ കൂടെ നിന്ന പൊതുജനങ്ങളും ഉദ്യോഗസ്‌ഥരും രക്ഷാപ്രവര്‍ത്തകരുമെല്ലാം തുടര്‍ന്നും കൈകോര്‍ത്താല്‍ നവകേരള സൃഷ്‌ടിയും ദുരിതബാധിതരുടെ പുനരധിവാസവും ഫലപ്രദമായി നടപ്പാക്കാനാകുമെന്ന്‌ മന്ത്രി എ.കെ. ബാലന്‍.
മഴക്കെടുതിയില്‍ നിന്ന്‌ കരകയറാന്‍ നവകരള സൃഷ്‌ടി ലക്ഷ്യമിട്ട്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ തുക കണ്ടെത്തുന്നതിന്റെ ഭാഗമായി ഒറ്റപ്പാലം താലൂക്ക്‌ ഓഫീസില്‍ നടന്ന ധനസമാഹരണ പരിപാടിയിക്ക്‌ നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള ധനസമാഹരണം വിജയിക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ സൂചനയാണ്‌ സ്വത്തിന്റെ മുന്നിലൊരു ഭാഗമായ ഒരേക്കര്‍ 10 സെന്റ്‌ സ്‌ഥലം തൃക്കടീരിയിലെ അബ്‌ദുഹാജി സര്‍ക്കാരിന്‌ നല്‍കിയത്‌.
അബ്‌ദുഹാജി നാരായമംഗലത്തെ സ്‌ഥലവുമായി ബന്ധപ്പെട്ട രേഖകള്‍ പരിപാടിയില്‍ മന്ത്രിക്ക്‌ കൈമാറി. ഒരു സെന്റിന്‌ ഉദ്ദേശം 50,000 രൂപയിലേറെയാണ്‌ റവന്യൂ ഉദ്യോഗസ്‌ഥര്‍ സ്‌ഥലവില കണക്കാക്കിയിരിക്കുന്നത്‌. അതിനാല്‍ ഏകദേശം അഞ്ചുകോടിയിലധികം വിലമതിക്കുന്ന സ്‌ഥലമാണ്‌ അബ്‌ദുഹാജി നല്‍കിയതെന്ന്‌ റവന്യൂ അധികൃതര്‍ പറഞ്ഞു.
ഒറ്റപ്പാലം താലൂക്കാഫിസില്‍ ക്രമീകരിച്ച പ്രത്യേക കൗണ്ടറുകളിലൂടെയാണ്‌ ഫണ്ട്‌ സമാഹരണം നടത്തിയത്‌. ജനങ്ങള്‍ നല്‍കുന്ന തുക നേരിട്ട്‌ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ അടയ്‌ക്കുന്നതിനായി എസ്‌.ബി.ഐയുടെയും കനറാ ബാങ്കിന്റെയും ഓരോ കൗണ്ടറുകള്‍ വീതം ഒരുക്കിയിരുന്നു. ജില്ലാ കലക്‌ടര്‍ ഡി. ബാലമുരളി, എ.ഡി.എം. ടി. വിജയന്‍, ഒറ്റപ്പാലം നഗരസഭാ ചെയര്‍മാന്‍ എം.എം. നാരായണന്‍ നമ്പൂതിരി, ഡെപ്യൂട്ടി കലക്‌ടര്‍ അനില്‍കുമാര്‍, ഒറ്റപ്പാലം താലൂക്ക്‌ ഓഫീസര്‍ എം. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 12 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW