Saturday, November 17, 2018 Last Updated 13 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.16 AM

കോണ്‍ഗ്രസ്‌ ഇരകള്‍ക്കൊപ്പം, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നഷ്‌ടപ്പെട്ടു: എംഎം ഹസ്സന്‍

uploads/news/2018/09/247801/1.jpg

മലപ്പുറം: ആര്‌ പ്രതിയാകുന്നു എന്നതല്ല കോണ്‍ഗ്രസ്‌ എക്കാലത്തും ഇരകള്‍ക്കൊപ്പമാണെന്നും ഇടതുസര്‍ക്കാര്‍ എല്ലാ കേസുകളിലും വേട്ടക്കാര്‍ക്കൊപ്പമാണെന്നും കെ.പി.സി.സി പ്രസിഡന്റ്‌ എം.എം ഹസ്സന്‍ പറഞ്ഞു.
മുഖ്യ മന്ത്രിയുടെ അഭാവത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നഷ്‌ടപ്പെട്ടു. നവകേരള സൃഷ്‌ടിക്ക്‌ മുന്‍കയെ്െടുക്കുന്നവര്‍ പ്രളയ ബാധിതര്‍ക്കു നല്‍കിയ പ്രാഥമിക വാഗ്‌ദാന തുകപോലും കൈമാറാതെ ജനങ്ങളെ ദുരിതത്തിലാക്കുകയും ചെയ്‌തു. ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ വര്‍ദ്ധിക്കാന്‍ കാരണം സര്‍ക്കാറിന്റെ പിടിപ്പുകേടാണ്‌. മുന്‍ കരുതല്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാറിന്‌ വീഴ്‌ചപറ്റിയെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി യുടെ 1000 വീട്‌ പദ്ധതിയുടെ മലപ്പുറം ജില്ലാതല കണ്‍വെഷന്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ മലപ്പുറം ഡി.സി.സി പ്രസിഡന്റ്‌ . വി വി പ്രകാശ്‌ അധ്യക്ഷത വഹിച്ചു.

Ads by Google
Advertisement
Wednesday 12 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW