Wednesday, September 12, 2018 Last Updated 2 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.15 AM

പി.സി.ജോര്‍ജിനോട്‌ വിശദീകരണം തേടുമെന്ന്‌ സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍.

പൊന്നാനി: കന്യാസ്‌ത്രീയെ അധിക്ഷേപിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയ പി.സി.ജോര്‍ജ്‌ജിനോട്‌ വിശദീകരണം തേടുമെന്ന്‌ നിയമസഭാ സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍. ഏത്‌ സാഹചര്യത്തിലാണ്‌ ഇത്തരം പരാമര്‍ശം നടത്തിയതെന്ന്‌ വിശദീകരിക്കണം. നിയമ വ്യവസ്‌ഥയെ അവഹേളിക്കുന്ന രീതിയില്‍ എം.എല്‍.എ.സ്‌ഥാനത്തിരുന്ന്‌ ആരും സംസാരിക്കരുത്‌.പി.സി.ജോര്‍ജിന്റെ പരാമര്‍ശം നിയമസഭയുടെ നിലവാരത്തെ പാതാളത്തോളം താഴ്‌ത്തുകയാണുണ്ടായത്‌.സ്‌ത്രീകളുടെ അവകാശത്തിന്‌ വേണ്ടി വാദിക്കാന്‍ ബാധ്യതപ്പെട്ട നിയമസഭാ സാമാജികരില്‍ നിന്ന്‌ ഇത്തരം പ്രയോഗങ്ങള്‍ ഉണ്ടാകുന്നത്‌ നിര്‍ഭാഗ്യകരമാണ്‌. അദ്ദേഹം പലപ്പോഴും പുരുഷമേധാവിത്വപരമായ സമീപനങ്ങളാണ്‌ ഇക്കാര്യത്തില്‍ പുലര്‍ത്തുന്നത്‌. ആര്‌ കന്യാസ്‌ത്രീയാണ്‌, അല്ല എന്നത്‌ അന്തിമമായി തീരുമാനിക്കാനുള്ള അധികാരവും, അവകാശവും, അദ്ദേഹത്തിനോ മറ്റാര്‍ക്കെങ്കിലോ ഇല്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. തങ്ങളുടെ പരാതി ഉന്നയിച്ചതിന്റെ പേരില്‍ അവര്‍ കന്യാസ്‌ത്രീയല്ല എന്ന്‌ പറയുന്നതും, അവരെ വിളിച്ച പദത്തെക്കുറിച്ചും വൈഷമ്യമില്ല എന്ന്‌ പറയുന്നതും, നിയമസഭയുടെ നിലവാരത്തെ കുറക്കുന്നതാണെന്നും സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു. പൊന്നാനിയില്‍ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു സ്‌പീക്കര്‍

Ads by Google
Advertisement
Wednesday 12 Sep 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW