Wednesday, November 21, 2018 Last Updated 28 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.15 AM

നാലര വര്‍ഷം കൊണ്ട്‌ മോദി കൈകൊണ്ടത്‌ രാജ്യത്തെ ദുര്‍ബമാക്കുന്ന നടപടികള്‍: പ്രഫ. കെ.എം ഖാദര്‍ മൊയ്‌തീന്‍

മലപ്പുറം: ഭാരതത്തെ ദുര്‍ബമാക്കുന്ന നടപടികളാണ്‌ നാലര വര്‍ഷം കൊണ്ട്‌ നരേന്ദ്രമോദി സര്‍ക്കാര്‍ കൈകൊണ്ടതെന്ന്‌ മുസ്ലിംലീഗ്‌ ദേശീയ പ്രസിഡന്റ്‌ പ്രഫ. കെ.എം ഖാദര്‍ മൊയ്‌തീന്‍. ഇതിനെ അതിജയിക്കാന്‍ 2019ല്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന മതേതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറുമെന്നും മുസ്ലിം ലീഗ്‌ പാര്‍ട്ടി അതിന്റെ മുന്നിരയിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ്‌ സംസ്‌ഥാന കമ്മിറ്റിക്ക്‌ ദുരിതാശ്വാസ ഫണ്ട്‌ കൈമാറിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു. നോട്ട്‌ നിരോധനം രാജ്യത്തെ പിറകോട്ട്‌ വലിക്കുന്ന കാഴ്‌ചയാണ്‌ നമ്മള്‍ കണ്ടത്‌. വിലക്കയറ്റത്തിന്റെ ദുരിതമെത്താത്ത ഒരു വീടും ഇന്ന്‌ രാജ്യത്തില്ല. തകര്‍ച്ചയുടെ കാര്യത്തില്‍ രൂപ ഓരോ ദിവസവും റെക്കോര്‍ഡ്‌ തിരുത്തുകയാണ്‌. രൂപയുടെ തകര്‍ച്ച പറഞ്ഞ്‌ യു.പി.എ സര്‍ക്കാരിനെ വിമര്‍ശിച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ സ്‌ഥിതിഗതികള്‍ വഷളാവുന്നതാണ്‌ കണ്ടത്‌. പെട്രോള്‍ വില വര്‍ദ്ധനയിലും കാര്യങ്ങള്‍ മറിച്ചല്ല. പട്ടേല്‍ പ്രതമിക്ക്‌ 6000 കോടി രൂപ ചെലവഴിച്ചവര്‍ പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തെ അവഗണിക്കുന്ന കാഴ്‌ചയാണ്‌ രാജ്യംകണ്ടത്‌. ബി.ജെ.പിയെ ഇനി ജയിക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ല. ജനം ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും തള്ളിക്കളയും. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പരാജയമേറ്റുവാങ്ങിയത്‌ നമ്മള്‍ കണ്ടതാണ്‌. ഇ തോല്‍വിയെല്ലാം വരാന്‍ പോവുന്ന മാറ്റത്തിന്റെ സൂചനകളാണ്‌. മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവായിരുന്ന ഇ. അഹമ്മദിന്റെ കാലം ആവര്‍ത്തിക്കും. പുതിയ മന്ത്രിസഭയില്‍ മുസ്ലിം ലീഗിന്റെ പ്രാതിനിധ്യമുണ്ടാവും. പാര്‍ട്ടി ശക്‌തമായ കേരളത്തിലും തമിഴ്‌നാട്ടിലും യഥാക്രമം കോണ്‍ഗ്രസും ഡി.എം.കെയും നയിക്കുന്ന മുന്നണികളില്‍ ഉറച്ചു നില്‍ക്കും. മതേതര മുന്നേറ്റത്തിന്‌ ശക്‌തിപകരുകയാണ്‌ മുസ്ലിം ലീഗുള്‍പ്പെടുയുള്ള സംഘടനകളുടെ ദൗത്യം. ഇതിനായി മഴുവന്‍ പിന്നാക്ക ന്യൂനപക്ഷ സംഘടനകളെയും സാഹയം തേടും. ഇതിനായി ഡല്‍ഹിയില്‍ പ്രത്യേക യോഗം വിളിക്കുമെന്നും അദ്ദേഹം മലപ്പുറത്തു പറഞ്ഞു.

Ads by Google
Advertisement
Wednesday 12 Sep 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW