Friday, November 16, 2018 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.14 AM

'സ്വച്‌ഛത ഹി സേവ' പരിപാടിയില്‍ അമൃതാനന്ദമയി പങ്കെടുക്കും

uploads/news/2018/09/247798/3.jpg

കൊല്ലം: ശുചിത്വഭാരതം എന്ന ലക്ഷ്യത്തോടെ ഈ മാസം 15നു നടക്കുന്ന സ്വച്‌ഛത ഹി സേവ പരിപാടിയില്‍ പ്രധാനമന്ത്രിയോടൊപ്പം അമൃതാനന്ദമയിയും പങ്കെടുക്കും. തങ്ങളുടെ പരിസരം ശുചീകരിക്കാനായി രാജ്യത്തെ ജനങ്ങളെ അണിനിരത്തുന്ന പരിപാടിയാണ്‌ 15 മുതല്‍ ഒക്‌ടോബര്‍ രണ്ടുവരെ
നീണ്ടുനില്‍ക്കുന്ന സ്വച്‌ഛതാ ഹി സേവ. ഈ വര്‍ഷത്തെ ദേശീയതല പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വീഡിയോ കോണ്‍ഫറന്‍സ്‌ വഴി ഭാരതത്തിലെ പതിനഞ്ചിലധികം പ്രദേശങ്ങളിലെ ജനങ്ങളുമായും വിവിധമേഖലകളിലെ ശ്രദ്ധേയരായ വ്യക്‌തികളുമായും സംവദിക്കും.
ഈ സംവാദത്തില്‍ പങ്കെടുക്കുന്നതിനാണ്‌ അമൃതാനന്ദമയിക്ക്‌
ക്ഷണം ലഭിച്ചത്‌. ഭാരത്തിലെ വഴികളും തെരുവുകളും പൊതുസ്‌ഥാപനങ്ങളുമെല്ലാം ശുചിത്വത്തോടെ നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍
ആരംഭിച്ച സ്വച്‌ഛ് ഭാരത്‌ മിഷന്റെ നാലാം വാര്‍ഷികാചരണവും കൂടിയാണിത്‌. രാവിലെ 10.30 മുതല്‍ 11.00 വരെ നീളുന്ന പരിപാടി ദൂരദര്‍ശ
നിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തത്സമയം സംപ്രേഷണം ചെയ്യും. പരിപാടിക്കു ശേഷം അമൃതാനന്ദമയി മഠത്തിലേയും അമൃത വിദ്യാലങ്ങള്‍, ആശ്രമശാഖകള്‍, സര്‍വകലാശാലാ കാമ്പസുകള്‍
തുടങ്ങി ആശ്രമത്തിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യമെമ്പാടുമുള്ള വിവിധ സ്‌ഥാപനങ്ങളിലെയും ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ പരിസര ശുചീകരണത്തിനായുള്ള മഹാ ശ്രമദാനത്തില്‍ പങ്കാളികളാകും. അമൃതാനന്ദമയീ മഠത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണു പ്രകൃതിസംരക്ഷണം. 2015ല്‍ ഗംഗാശുചീകരണ പദ്ധതിയായ നമാമി ഗംഗയിലേക്ക്‌ മഠം 100 കോടി രൂപ സംഭാവന ചെയ്‌തിരുന്നു.
ഗംഗാതീരത്തുള്ള വീടുകളില്‍ ശുചിമുറികള്‍ നിര്‍മിക്കുന്നതിനായാണ്‌ ഈ പണം വിനിയോഗിച്ചത്‌.
സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കേരളത്തിലെ പതിനായിരത്തിലധികം കുടുംബങ്ങള്‍ക്ക്‌ മഠം ശുചിമുറികള്‍ നിര്‍മിച്ചുനല്‍കി. ഐക്യരാഷ്‌ട്ര സഭയുടെ ബില്യണ്‍ ട്രീ കാമ്പയിന്റെ ഭാഗമായി മഠത്തിന്റെ നേതൃത്വത്തില്‍ ലോകവ്യാപകമായി ഒരു ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിച്ചു.
2011 ല്‍ മഠം രൂപം നല്‍കിയ അമലഭാരതം പദ്ധതിയുടെ ഭാഗമായി നഗരങ്ങള്‍, ക്ഷേത്രമൈതാനങ്ങള്‍, നദികള്‍, ഉദ്യാനങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണയജ്‌ഞങ്ങള്‍ നടത്തിവരുന്നു.
നിരവധി ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഇതിനോടകം 16 ഗ്രാമങ്ങളെ സ്വച്‌ഛ ഭാരത്‌ അഭിയാന്റെ വെളിയിട വിസര്‍ജനമുക്‌ത പദവിയിലേക്ക്‌ (ഓ.ഡി.ഫ്‌.) ഉയര്‍ത്താന്‍ മഠത്തിന്റെ ഈ ബോധവല്‍കരണ പരിപാടികള്‍ സഹായിച്ചു.
ഭാരത്തിലെ 5,000 ഗ്രാമങ്ങളില്‍ ശുദ്ധജലം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 100 കോടി ചെലവുവരുന്ന ജീവാമൃതം എന്ന ജലശുദ്ധീകരണ വിതരണ പദ്ധതിയും മഠം ആസൂത്രണം ചെയ്‌തു നടപ്പാക്കിവരുന്നു.
ഒരു കോടിയിലധികം ഗ്രാമീണര്‍ക്ക്‌ ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകുമെന്നാണ്‌ കണക്കാക്കുന്നത്‌.

Ads by Google
Advertisement
Wednesday 12 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW