Wednesday, September 12, 2018 Last Updated 7 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.14 AM

പെട്രോള്‍ പമ്പില്‍ തീ പടര്‍ന്നതു പരിഭ്രാന്തി പരത്തി

uploads/news/2018/09/247797/2.jpg

കൊല്ലം: കാവനാട്ടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പില്‍ ബൈക്കില്‍ ഇന്ധനം നിറയ്‌ക്കുന്നതിനിടെ തീ പടര്‍ന്നതു പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട്‌ 4.20നായിരുന്നു അപകടം.
പെട്രോള്‍ ബങ്കില്‍ നിന്നു തീ ഉയരുന്നത്‌ കണ്ട വഴിയാത്രക്കാരനായ ശക്‌തികുളങ്ങര സ്വദേശി അനില്‍ സെബാസ്‌റ്റ്യന്‍ ജോസഫാണ്‌ അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ തീ കെടുത്തിയത്‌.
മൂന്ന്‌ അഗ്നിശമന ഉപകരണങ്ങള്‍ വേണ്ടിവന്നു തീ കെടുത്താന്‍.
കൊല്ലത്ത്‌ നിന്ന്‌ ഫയര്‍ഫോഴ്‌സ് എത്തും മുമ്പേ തീ പൂര്‍ണമായും കെടുത്തിയിരുന്നു. യുവാവിന്റെ സമയോചിതമായ ഇടപെടലിലൂടെ വന്‍ ദുരന്തമാണ്‌ ഒഴിവായത്‌. ബൈക്കില്‍ ഇന്ധനം നിറയ്‌ക്കുന്നതിനിടെ പെട്രോള്‍ ബങ്കിനുള്ളില്‍ നിന്ന്‌ വന്‍ ശബ്‌ദത്തോടെയാണ്‌ തീ ഉയര്‍ന്നത്‌. ശബ്‌ദവും തീയും കണ്ട്‌ പെട്രോള്‍ നിറച്ചുകൊണ്ടിരുന്ന ജീവനക്കാരിയുള്‍പ്പെടെ പമ്പിലെ മറ്റ്‌ ജീവനക്കാരെല്ലാം ഓടിമാറി.
പമ്പിലെ ജീവനക്കാരി. ഷൈലജയ്‌ക്ക് കൈയ്‌ക്കു പൊള്ളലേറ്റു. ഇന്ധനം നിറച്ചുകൊണ്ടിരുന്ന നോബ്‌ എടുത്തുമാറ്റി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതരെത്തി പരിശോധന നടത്തുന്നതുവരെ പമ്പിലെ മറ്റ്‌ ബങ്കുകളില്‍ നിന്നുള്ള ഇന്ധന വിതരണവും നിര്‍ത്തിവച്ചു. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാകാം അപകടകാരണമെന്ന പ്രാഥമിക നിഗമനത്തിലാണ്‌ അധികൃതര്‍.

Ads by Google
Advertisement
Wednesday 12 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW