Tuesday, April 23, 2019 Last Updated 28 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.14 AM

'സമ്പൂര്‍ണ ചാച്ചരത' ഹര്‍ത്താലിതെിരേ ട്രോള്‍

uploads/news/2018/09/247795/3.jpg

കണ്ണൂര്‍: പ്രളയദുരിതത്തില്‍ നിന്ന്‌ കേരളത്തെ കരകയറ്റാന്‍ മാസശമ്പളം പോലും പിടിച്ചുകൊണ്ടുള്ള ധനസമാഹരണയജ്‌ഞം നടത്തുമ്പോഴാണ്‌ 5000 കോടിമുതല്‍ 8000 കോടിയോളംരൂപ ഹര്‍ത്താലുകാര്‍ സംസ്‌ഥാനത്തിന്‌ മൊത്തം നഷ്‌ടം വരുത്തിവെക്കുന്നത്‌. ഈ വിരോധാഭാസം ജനം തിരിച്ചറിയണമെന്ന്‌ ഹര്‍ത്താല്‍ വിരുദ്ധ മുന്നണി. ഹര്‍ത്താലിനെതിരെ ജനമനഃസാക്ഷി ഉണര്‍ത്തുന്നതിന്‌ മുന്നണി കണ്ണൂര്‍ സേ്‌റ്റഡിയം കോര്‍ണറിന്‌ സമീപം പരിഹാസ ബോര്‍ഡ്‌ സ്‌ഥാപിച്ചു. സന്ദേശം എന്ന സിനിമയിലെ ഇന്നസെന്റിന്റെ സമ്പൂര്‍ണ്ണ ചാച്ചരത എന്ന ഡയലോഗിന്റെ തലക്കെട്ടോടുകൂടിയുള്ള ചിത്രം പ്രളയദുരിതത്തിനിടയിലും ഹര്‍ത്താല്‍, ലജ്‌ജിക്കുക കേരളമേ എന്ന ബോര്‍ഡാണ്‌ സ്‌ഥാപിച്ചത്‌. എല്ലാ സംസ്‌ഥാന ഹര്‍ത്താലിനും ഹര്‍ത്താല്‍ വിരുദ്ധ മുന്നണി ഇതുപോലെയുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാറുണ്ട്‌.

Ads by Google
Advertisement
Wednesday 12 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW