Wednesday, November 21, 2018 Last Updated 47 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.14 AM

വി.ഐ.പികള്‍ക്കു വേണ്ടി കൊലക്കു കൊടുക്കുന്നത്‌ പാവങ്ങളെ: കെ.എം ഷാജി എം.എല്‍.എ

uploads/news/2018/09/247794/2.jpg

കണ്ണൂര്‍: ദേശീയപാതാ വികസനത്തിന്റെ പേരില്‍ തുരുത്തി കോളനി ഉള്‍പ്പെടെയുള്ള പാവങ്ങളെ കുടിയറിക്കുന്നത്‌ വി.ഐ.പികള്‍ക്കു വേണ്ടിയാണെന്നും എന്തിനുവേണ്ടിയാണ്‌ ഇത്തരം പാവങ്ങളെ കൊലക്കുകൊടുക്കുന്നതെന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കണമെന്നും കെ.എം ഷാജി എം.എല്‍.എ. വേളാപുരം,കോട്ടക്കുന്ന്‌, പാപ്പിനിശ്ശേരി-തുരുത്തി, അത്താഴക്കുന്ന്‌, കല്ലുകെട്ടുചിറ ബൈപാസ്‌ കുടിയറിക്ക്‌ സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തില്‍ കലക്‌ടറേറ്റ്‌ പടിക്കല്‍ ആരംഭിച്ച രാപ്പകല്‍ ഉപവാസ സമരം ഉദ്‌ഘാടനം ചെയ്ുകയയായിരുന്നു അദ്ദേഹം. പുതുക്കിയ ത്രീ ഡി നോട്ടിഫിക്കേഷന്‍ ഇറക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയുമാണ്‌ ദേശീയപാത അഥോറിറ്റിയും സര്‍ക്കാരും. ഇതിന്റെ പിന്നിലാരാണെന്ന്‌ വ്യക്‌തമാവേണ്ടതുണ്ട്‌. എന്തുകൊണ്ടാണ്‌ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പാവങ്ങള്‍ മാത്രം ബൈപ്പാസിന്റെ ഇരകളായത്‌. ഇതിനു പിന്നില്‍ ശക്‌തമായ വി.ഐ.പി ഇടപെടല്‍ ഉണ്ടെയിട്ടുണ്ട്‌. ഏതോ ഒരു എം.എല്‍.എയുടെ കത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ രൂപരേഖ മാറ്റിയതെന്ന്‌ നേരത്തെ സമരസമിതി ആരോപിച്ചിരുന്നു. വലിയ ഭൂമികള്‍ വാങ്ങിക്കൂട്ടിയവര്‍ക്കും, ഫാക്‌ടറി ഉടമകള്‍ക്കും മതപുരോഹിതന്മാരുടെ സ്‌ഥാപനങ്ങള്‍ക്കും വേണ്ടിയാണ്‌ ഇത്തരം നീക്കങ്ങള്‍ നടന്നിട്ടുള്ളത്‌. സമൂഹത്തിലെ ദുര്‍ഭലരായ ആളുകള്‍ വളരെ ന്യായമായ ആവശ്യത്തിനാണ്‌ ഇപ്പോള്‍ സമരത്തിനിറങ്ങിയിരിക്കുന്നത്‌. ഇതുകണാതെ പോകരുതെന്നും പുതുക്കിയ അലൈന്റ്‌മെന്റ്‌ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി കണ്‍വീനര്‍ നിശില്‍കുമാര്‍ അധ്യക്ഷനായി. അബ്‌ദുല്‍ ഖാദര്‍ മൗലവി, രാജീവന്‍ എളയാവൂര്‍, രാധാകൃഷ്‌ണന്‍, സി.സീനത്ത്‌, സി.ബാലകൃഷ്‌ണന്‍, കെ.വി ഹാരിസ്‌, സൈനുദ്ദീന്‍ കരിവെള്ളൂര്‍, സി.പുരുഷോത്തമന്‍, അനൂപ്‌ ജോണ്‍, ബാലന്‍ മുവ്വുഞ്ചേരി, രമേശന്‍ തളിയില്‍, കുഞ്ഞമ്പു കല്ല്യാശ്ശേരി, പനയന്‍ കുഞ്ഞിരാമന്‍ സംസാരിച്ചു.

Ads by Google
Advertisement
Wednesday 12 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW