Sunday, November 18, 2018 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.14 AM

പഴശ്ശി അണക്കെട്ടില്‍ ജലനിരപ്പ്‌ കുറഞ്ഞു പമ്പിംഗ്‌ പ്രതിസന്ധിയിലാക്കുമെന്ന്‌ ആശങ്ക

uploads/news/2018/09/247793/1.jpg

മട്ടന്നൂര്‍: കണ്ണുര്‍ ജില്ലയിലെ പ്രധാന കുടിവെള്ളത്തിന്റെ ഉറവിടമായ പഴശ്ശി അണക്കെട്ടില്‍ ജലനിരപ്പ്‌ ഗണ്യമായി താഴുന്നു ശുദ്ധജല
പമ്പിങ്‌ പ്രതിസന്ധിയിലാക്കുമെന്ന്‌ ആശങ്ക.
പ്രളയാനന്തരം മലയോരത്ത്‌ പുഴകളിലെ നീരൊഴുക്ക്‌ താഴുന്നതാണ്‌ പഴശ്ശി അണക്കെട്ടില്‍ ജലനിരപ്പ്‌ ഗണ്യമായി താഴാന്‍ പ്രധാന കാരണം.
കാലവര്‍ഷത്തില്‍ പഴശ്ശി അണക്കെട്ടിന്റെ പകുതിയോളം ഷട്ടറുകള്‍ തുറന്ന്‌ വെള്ളം വളപട്ടണം പുഴയിലേക്ക്‌ ഒഴുക്കിവിട്ടിരുന്നു.എന്നാല്‍ കഴിഞ്ഞ മാസം മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ മൂലം ജലനിരപ്പ്‌ ഗണ്യമായി വര്‍ദ്ധിച്ചതോടെ നിലവിലുള്ള 16 റേഡിയല്‍ ഷട്ടറുകളും ജലസേചന വകുപ്പ്‌ തുറന്ന്‌ വിട്ടു
മഴ കുറഞ്ഞതോടെ ചില ഷട്ടറുകള്‍ അടച്ചെങ്കിലും പുര്‍ണമായും ഷട്ടര്‍അടയ്‌ക്കാന്‍ ഇറിഗേഷന്‍ വകുപ്പ്‌ തയ്യാറാവാത്താണ്‌ ഇപ്പോള്‍ ഉണ്ടാക്കുന്ന പ്രതിസന്ധിക്ക്‌ കാരണം.
ജലസംഭരണിയില്‍ 26.5 മീറ്ററാണ്‌ പുര്‍ണ ജലനിരപ്പ്‌ എന്നാല്‍ ഇന്ന്‌ 17 മീറ്റര്‍ ജലനിരപ്പ്‌ മാത്രമാണ്‌ ഡാമില്‍ ഉള്ളത്‌. കാലവര്‍ഷം തുടങ്ങുമ്പോള്‍ അണക്കെട്ടുതുറന്നു വയ്‌ക്കുകയു തുലാവര്‍ഷം കഴിഞ്ഞ്‌ ഷട്ടറുകള്‍ അടച്ചു വേണ്ടത്ര വെള്ളം സംഭരിക്കുകയുമാണ്‌ പതിവ്‌.
എന്നാല്‍ ഇത്തവണ കാലാവസ്‌ഥാ വ്യതിയാനമുള്ളതിനാല്‍ തുലാവര്‍ഷം ലിദച്ചില്ലെങ്കില്‍ വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ കണ്ണുര്‍, കൊളച്ചേരി ,പെരളശ്ശേരി, കീഴുര്‍-ചാവശ്ശേരി, ജപ്പാന്‍ എന്നീ ശുദ്ധജല വിതരണ പദ്ധതികള്‍ക്കായി പഴശ്ശി ജലാശയത്തെയാണ്‌ അശ്രയിക്കുന്നത്‌.

Ads by Google
Advertisement
Wednesday 12 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW