Wednesday, September 12, 2018 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.14 AM

വിവാഹസമ്മാനമായി ലഭിച്ച ആഭരണങ്ങള്‍ ദുരിതാശ്വാന നിധിയിലേക്ക്‌

uploads/news/2018/09/247792/4.jpg

നെടുങ്കണ്ടം: വിവാഹസമ്മാനമായി ലഭിച്ച ആഭരണങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കി നവദമ്പതികള്‍. നെടുങ്കണ്ടം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവും പട്ടംകോളനി സര്‍വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റുമായ ജി. ഗോപകൃഷ്‌ണനും കൊല്ലം പടിഞ്ഞാറെക്കല്ലട സ്വദേശിനി ആര്യാ ഹര്‍ഷനുമാണ്‌ ഇന്നലെ പുളിയന്‍മല കണ്‍വന്‍ഷന്‍ സെന്ററിലെ വേദിയില്‍ വിവാഹിതരായത്‌. വിവാഹത്തില്‍ പങ്കെടുത്ത ആയിരങ്ങളെ സാക്ഷിനിര്‍ത്തി നവദമ്പതികള്‍ വിവാഹസമ്മാനമായി ലഭിച്ച രണ്ടു പവന്‍ തൂക്കംവരുന്ന വളയും മോതിരവും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി മന്ത്രി എം.എം. മണിയെ ഏല്‍പ്പിച്ചു. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം കൂടിയായ ഗോപകൃഷ്‌ണന്‍ തൂക്കുപാലം ഇന്ദീവരത്തില്‍ ജി. ഗോപിനാഥക്കുറുപ്പിന്റെയും ഇന്ദിരാഭായിയുടെയും മകനാണ്‌. കൊല്ലം പടിഞ്ഞാറേക്കല്ലട ചന്ദ്രവിലാസത്തില്‍ റിട്ട. കസ്‌റ്റംസ്‌ ഇന്‍സ്‌പെക്‌ടര്‍ ഇ.കെ. ഹര്‍ഷകുമാറിന്റെയും റിട്ട. ജില്ലാ ജഡ്‌ജി ആര്‍. സുപ്രഭയുടെയും മകളാണ്‌ ആര്യ ഹര്‍ഷന്‍. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.എന്‍. വിജയന്‍, സി.വി. വര്‍ഗീസ്‌, പി.എസ്‌. രാജന്‍ തുടങ്ങിയവരും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 12 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW