Wednesday, September 12, 2018 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.14 AM

ആദിവാസി കുടുംബങ്ങള്‍ക്ക്‌ നൂഡില്‍സും ടിന്‍ഫുഡും

uploads/news/2018/09/247791/3.jpg

ചെറുതോണി: ദുരിതബാധിത മേഖലകളില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന കിറ്റുകളില്‍ ഉദ്യോഗസ്‌ഥരുടെ വക തട്ടിപ്പ്‌. അവശ്യസാധനങ്ങള്‍ ഒഴിവാക്കി ലഘുഭക്ഷണ സാധനങ്ങളാണ്‌ ആദിവാസികള്‍ക്ക്‌ വിതരണം ചെയ്യുന്നത്‌.
മണിയാറന്‍കുടി ടി.വി. സെന്റര്‍ മേഖലയിലെ ആദിവാസിക്കുടികളില്‍ ആദിവാസിക്ഷേമ വകുപ്പ്‌ കഴിഞ്ഞദിവസം വിതരണം ചെയ്‌ത കിറ്റ്‌ ഉപകാരപ്രദമല്ലെന്നാരോപിച്ച്‌ ആദിവാസികള്‍ രംഗത്തെത്തി.
ലക്ഷക്കണക്കിനു രൂപയുടെ ഭക്ഷണസാധനങ്ങള്‍ കലക്‌ടറേറ്റില്‍ എത്തുന്നുണ്ട്‌. എന്നാല്‍ ഇവ വിതരണം ചെയ്യാതെ നശിക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ ആദിവാസികള്‍ക്കു ഗുണനിലവാരമില്ലാത്ത ഭക്ഷണപ്പൊതികള്‍ നല്‍കുന്നത്‌. റേഷന്‍ കാര്‍ഡിലെ നമ്പര്‍ രേഖപ്പെടുത്തിയ ശേഷമാണു കഴിഞ്ഞ ആറിനു ആദിവാസിക്ഷേമ വകുപ്പ്‌ ടി.വി. സെന്ററില്‍ കിറ്റുകള്‍ വിതരണം ചെയ്‌തത്‌. പായ്‌ക്കറ്റില്‍നിന്ന്‌ ഉപഭോക്‌താക്കള്‍ക്കു ലഭിച്ചത്‌ ബിങ്കോസും, നൂഡില്‍സും ഉള്‍പ്പടെയുള്ള ആദിവാസി വിഭാഗങ്ങള്‍ ഉപയോഗിച്ചിട്ടില്ലാത്ത ടിന്‍ ഫുഡുകളും പഴകിയ തുണികളും ആയിരുന്നു. നിരവധി സന്നദ്ധ സംഘടനകള്‍ ഉപയോഗയോഗ്യമായ ഭക്ഷണ പായ്‌ക്കറ്റുകള്‍ ഉള്‍പ്പെടെ ദുരിതാശ്വാസ മേഖലകളില്‍ വിതരണം ചെയ്‌ത് മാതൃകയാവുമ്പോഴാണു ആദിവാസി ക്ഷേമവകുപ്പ്‌ അരി ഉള്‍പ്പെടെ അവശ്യ സാധനങ്ങള്‍ ഒഴിവാക്കി ലഘുഭക്ഷണസാധനങ്ങളും പഴകിയ തുണിയും വിതരണം ചെയ്യുന്നത്‌.
മറ്റ്‌ സംസ്‌ഥാനങ്ങളില്‍നിന്നും സഹായമായി എത്തുന്ന അരി, പച്ചക്കറി, ഡ്രസുകള്‍ എന്നിവയില്‍ ഗുണനിലവാരമുള്ളത്‌ ഉദ്യോഗസ്‌ഥരും മറ്റും കൈവശപ്പെടുത്തിയ ശേഷം ഗുണ നിലവാരമില്ലാത്തവയാണ്‌ വിതരണം ചെയ്യുന്നതെന്ന്‌ തെളിയിക്കുന്നതാണ്‌ ഈ കിറ്റ്‌ വിതരണം. സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്‌ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന്‌ ആദിവാസികള്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Wednesday 12 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW