Sunday, November 18, 2018 Last Updated 2 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.14 AM

ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്‌ കുറഞ്ഞു

uploads/news/2018/09/247789/1.jpg

കട്ടപ്പന: പ്രളയത്തോടൊപ്പം ഒഴുകിവന്ന മാലിന്യം അടിഞ്ഞതോടെ ഇരട്ടയാര്‍ അണക്കെട്ടിന്റെ ടണല്‍മുഖം ഭാഗമായി അടഞ്ഞു. ഇതോടെ ഇടുക്കി ജലാശയത്തിലേക്കുള്ള നീരൊഴുക്കിനു തടസം നേരിടുകയാണ്‌.
വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ മരത്തടികളും ചപ്പുചവറുകളും ചാക്കുകളും ഉള്‍പ്പെടെയുള്ളവയാണു ടണല്‍മുഖത്തെ ഇരുമ്പുഗ്രില്ലില്‍ അടിഞ്ഞുകൂടി കിടക്കുന്നത്‌. നിലവില്‍ വെള്ളത്തിനു സുഗമമമായി ഒഴുകാനാവാത്ത സ്‌ഥിതിയാണ്‌.
പ്രളയകാലത്ത്‌ ഇടുക്കി ഡാം തുറന്നു വിട്ടതിനു പിന്നാലെ ഇരട്ടയാര്‍, കല്ലാര്‍ ഡാമുകളും തുറന്നുവിട്ടിരുന്നു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഡൈവേഷന്‍ ഡാമായ ഇരട്ടയാറില്‍ നിന്നു ഇടുക്കി ജലാശയത്തിലേക്കു വെള്ളം കൊണ്ടുപോകുന്ന നാലുകിലോമീറ്റര്‍ നീളമുള്ള തുരങ്കം അവസാനിക്കുന്ന അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലാണ്‌. മാലിന്യം കെട്ടിക്കിടക്കുന്നതിനാല്‍ തുരങ്കത്തില്‍ക്കൂടിയുള്ള നീരൊഴുക്കു കുറഞ്ഞു.
വലിയ തെങ്ങിന്‍ തടികളും പാറക്കഷണങ്ങളും മരക്കമ്പുകളും പ്ലാസ്‌റ്റിക്‌ മാലിന്യങ്ങളും ഉള്‍പ്പെടെ ഇരട്ടയാറിലെ ഗ്രില്ലില്‍ തടഞ്ഞുനില്‍ക്കുകയാണ്‌.
കൂടാതെ വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ ചാണകപ്പൊടി നിറച്ച ചാക്കുകളും അടിഞ്ഞിട്ടുണ്ട്‌. ഇരട്ടയാര്‍ സ്വദേശിയായ ക്ഷീര കര്‍ഷകന്‍ കന്നുകാലി ഫാമിനു സമീപം സൂക്ഷിച്ചിരുന്ന 250 ചാക്കോളം ഉണങ്ങിയ ചാണക പൊടി പ്രളയജലത്തില്‍ ഒഴുകി പോയിരുന്നു.
മീറ്ററുകളോളം ഉയരത്തില്‍ ഇവ കെട്ടിക്കിടക്കുന്നതിനാല്‍ വെള്ളം കുറയാതെ നീക്കം ചെയ്യാനും കഴിയില്ല. തുലാവര്‍ഷത്തിനു മുമ്പ്‌ മാലിന്യം നീക്കിയില്ലെങ്കില്‍ ജലനിരപ്പ്‌ ഉയര്‍ന്ന്‌ അണക്കെട്ട്‌ തുറക്കേണ്ട സ്‌ഥിതിയുണ്ടാകും.

Ads by Google
Advertisement
Wednesday 12 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW