Thursday, November 22, 2018 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.13 AM

ദാനമായി ലഭിച്ചതു ദാനമായി നല്‍കി സഹദ്‌

മുരിക്കാശേരി: സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ്‌ വിദ്യാര്‍ഥി സഹദ്‌ തനിക്കു പഠനാവശ്യത്തിനായി ലഭിച്ച പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു നല്‍കി.
പടമുഖം സ്‌നേഹമന്ദിരത്തിലെ അന്തേവാസിയും ഭിന്നശേഷിയുമുള്ള സഹദ്‌ വീല്‍ചെയറിലാണു ജീവിക്കുന്നത്‌. ജന്മനാ അരയ്‌ക്കു താഴേക്കു പൂര്‍ണമായും തളര്‍ന്ന അവസ്‌ഥയിലായിരുന്ന സഹദ്‌ മാതാപിതാക്കള്‍ ഉപേക്ഷിച്ചതിനാല്‍ സ്‌നേഹമന്ദിരത്തിന്റെ തണലില്‍ വിദ്യഭ്യാസം തുടരുകയാണ്‌.
ഏഴാംക്ലാസില്‍ പഠനം തുടരവേ സഹദിനെ സോഷ്യല്‍ സയന്‍സ്‌ പഠിപ്പിച്ചിരുന്ന അധ്യാപിക സാലി ജോസഫ്‌ വിരമിക്കല്‍ സമയത്ത്‌ പത്താം ക്ലാസ്‌ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ തുടര്‍ പഠനത്തിനു പതിനായിരം രൂപ നല്‍കാനായി സ്‌കൂളില്‍ ഏല്‍പ്പിച്ചു. പ്രളയത്തില്‍ അനേകം പേര്‍ക്ക്‌ വീട്‌ നഷ്‌ടപ്പെട്ട്‌ ദുരിതാശ്വാസ ക്യാമ്പുകളിലാണ്‌ എന്ന കാര്യം അറിഞ്ഞപ്പോള്‍ തനിക്കു പഠനച്ചെലവിനായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നല്‍കാനുള്ള ആഗ്രഹം സ്‌കൂളില്‍ അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ സഹദിന്റെ ജീവകാരുണ്യ മനസിനെ സ്‌നേഹമന്ദിരം ഡയറക്‌ടര്‍ ബ്രദര്‍. വി.സി രാജുവിനെ അറിയിക്കുകയും തുടര്‍ന്ന്‌ അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും നേതൃത്വത്തില്‍ ഈ തുക ജില്ലാ കലക്‌ടര്‍ ജീവന്‍ ബാബുവിനു കൈമാറുകയായിരുന്നു.
കരുണ നിറഞ്ഞ മനസിന്‌ ജില്ലാ ഭരണകൂടത്തിന്റെ നന്ദിയും തുടര്‍പഠനത്തിനുള്ള സഹായം നല്‍കുമെന്നും കലക്‌ടര്‍ സഹദിനു വാഗ്‌ദാനം ചെയ്‌തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡെയ്‌സി അഗസ്‌റ്റിന്‍, ഫാ. ജോസ്‌ നരിതൂക്കില്‍, അധ്യാപകരായ ബിജുമോന്‍, സിബിച്ചന്‍, ബ്രദര്‍ വി.സി. രാജു, എന്നിവര്‍ സഹദിനോടൊപ്പം കലക്‌ടറെ കാണാന്‍ എത്തിയിരുന്നു.

Ads by Google
Advertisement
Wednesday 12 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW