Wednesday, January 23, 2019 Last Updated 9 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.13 AM

മറയൂര്‍ ശര്‍ക്കര അന്‍പതു രൂപയില്‍ താഴെ; വിറ്റഴിക്കില്ലെന്ന്‌ കര്‍ഷകയോഗം

മറയൂര്‍: മറയൂര്‍ ശര്‍ക്കര അന്‍പത്‌ രൂപയില്‍ താഴെ വിറ്റഴിക്കില്ലെന്നു കര്‍ഷകരുടെയോഗം. ശര്‍ക്കരക്കുണ്ടായ വിലിയിടിവിനെത്തുടര്‍ന്ന്‌ കൂടിയ യോഗത്തിലാണ്‌ ഈ തീരുമാനം. ഗുണമേന്മകൊണ്ടും രുചിഭേതം കൊണ്ടും മുന്‍പന്തിയിലുള്ള മറയൂര്‍ ശര്‍ക്കരയെ കച്ചവടക്കാര്‍ തരംതാഴ്‌ത്തി രൂപസാദൃശ്യമുള്ള തമിഴ്‌നാട്ടില്‍ നിന്നെത്തിക്കുന്ന വ്യാജ ശര്‍ക്കര വിപണനം ചെയ്യുകയാണ്‌.
അതിനാല്‍ മറയൂര്‍ ശര്‍ക്കരയുടെ വിലയിടിയുകയും കര്‍ഷകര്‍ക്കു മുടക്കുമുതല്‍ പോലും ലഭിക്കാത്ത സാഹചര്യവുമാണ്‌. ഈ സാഹചര്യത്തിലാണു കര്‍ഷകര്‍ യോഗം ചേര്‍ന്നത്‌. കരിമ്പ്‌ കര്‍ഷക സംഘം പ്രസിഡന്റ്‌ കെ.പി. രാജന്‍, സെക്രട്ടറി പി.എന്‍. വിജയന്‍, ഭാരവാഹികളായ വി. മണികണ്‌ഠന്‍, അക്‌ബര്‍ അലി തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 12 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW