Wednesday, September 12, 2018 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.13 AM

വീട്‌ നഷ്‌ടപ്പെട്ടവരുടെ പുനരധിവാസം വേഗത്തിലാക്കണം: റോഷി അഗസ്‌റ്റിന്‍

ചെറുതോണി: കാലവര്‍ഷക്കെടുതിയില്‍ വീട്‌ നഷ്‌ടപ്പെട്ട്‌ ക്യാമ്പുകളിലും ബന്ധുവീടുകളിലും താമസിക്കുന്നവരുടെ പുനരധിവാസം വേഗത്തിലാക്കുന്നതിനു പ്രഥമ പരിഗണന നല്‍കണമെന്നു റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. ക്യാമ്പ്‌ അവസാനിക്കുമ്പോള്‍ എങ്ങോട്ടു പോകുമെന്ന അനിശ്‌ചിതാവസ്‌ഥയിലാണ്‌ ഒട്ടുമിക്കവരും. വീട്‌ പൂര്‍ണമായി നഷ്‌ടപ്പെട്ടവര്‍ക്ക്‌ നാലുലക്ഷം രൂപയും ഭൂമി നഷ്‌ടപ്പെട്ടവര്‍ക്ക്‌ വീട്‌വയ്‌ക്കാന്‍ സ്‌ഥലംവാങ്ങുന്നതിനായി ആറുലക്ഷം രൂപ വരെയും അനുവദിക്കുമെന്നാണു സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളത്‌. ഇതു നടപ്പാക്കാനുള്ള കാലതാമസം ഒഴിവാക്കണം.
പുതിയ താമസസ്‌ഥലം കണ്ടെത്തുന്നതുവരെ കെ.എസ്‌.ഇ.ബി. ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ ഉപയോഗത്തിലില്ലാത്ത ക്വാര്‍ട്ടേഴ്‌സുകള്‍ പുനരധിവാസത്തിന്‌ നല്‍കാനുള്ള നടപടി വേഗത്തിലാക്കണം. കൊന്നത്തടി പഞ്ചായത്തിനോടു ചേര്‍ന്ന്‌ വെള്ളത്തൂവലിലും കത്തിപ്പാറയിലും ഇത്തരം ക്വാര്‍ട്ടേഴ്‌സുകള്‍ നിലവിലുണ്ട്‌. വീട്‌ നഷ്‌ടപ്പെട്ട്‌ വാടക വീടുകളിലേക്കു മാറേണ്ടി വന്നവര്‍ക്ക്‌ വാടക ഇനത്തില്‍ ചെലവാകുന്ന തുക നിശ്‌ചിത കാലയളവിലേക്കു സര്‍ക്കാര്‍ നല്‍കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു. കൊന്നത്തടി പഞ്ചായത്തിലെ പൊന്മുടി ക്യാമ്പ്‌ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
കൊന്നത്തടി പഞ്ചായത്തിലെ ദുരിതബാധിത മേഖലകളായ മങ്കുവ, പന്നിയാര്‍കുട്ടി, കൊന്നത്തടി, അഞ്ചാംമൈല്‍, പാക്കാലപ്പടി എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങള്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെയിംസ്‌ കുളങ്ങര, ബ്ലോക്ക്‌ പഞ്ചായത്തംഗം ടി.പി. മല്‍ക്ക, ജെയിംസ്‌ മ്ലാക്കുഴി, പഞ്ചായത്ത്‌വൈസ്‌ പ്രസിഡന്റ്‌ ഡോണ സാന്റു, പഞ്ചായത്തംഗങ്ങളായ മേഴ്‌സിജോസ്‌, ലിസി ജോസ്‌, ജയ വിജയന്‍ എന്നിവരോടൊപ്പം എം.എല്‍.എ. സന്ദര്‍ശിച്ചു.

Ads by Google
Advertisement
Wednesday 12 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW