Wednesday, September 12, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.13 AM

കാലിത്തീറ്റ വിതരണം നിലച്ചു; ക്ഷീരകര്‍ഷകര്‍ ദുരിതത്തില്‍

ചെറുതോണി: കാലിത്തീറ്റ വിതരണം നിലച്ചതോടെ ക്ഷീരകര്‍ഷകര്‍ ദുരിതത്തിലായി. വാത്തിക്കുടി പഞ്ചായത്തിലെ രാജമുടിയിലാണ്‌ 150 ലധികം കുടുംബങ്ങള്‍ പ്രതിസന്ധിയിലായിരിക്കുന്നത്‌.
ജില്ലയില്‍ പ്രളയ ദുരന്തമുണ്ടായ കഴിഞ്ഞ 15 മുതല്‍ മില്‍മ വഴി വിതരണം ചെയ്‌തിരുന്ന കാലിത്തീറ്റയുടെ വരവു നിലച്ചതോടെ കര്‍ഷകര്‍ ബുദ്ധിമുട്ടിലായി. രാജമുടിയില്‍ ഭൂരിപക്ഷം കുടുംബങ്ങളുടെയും ഉപജീവനം കാലിവളര്‍ത്തലാണ്‌. ഓരോ വീട്ടിലും ശരാശരി ആറുമുതല്‍ 10 വരെ പശുക്കളുണ്ട്‌. പുല്ല്‌ ആവശ്യത്തിനു കിട്ടാനില്ല. മില്‍മ വഴി വിതരണം ചെയ്യുന്ന കാലിത്തീറ്റയുടെ വില പാലില്‍നിന്നും ഈടാക്കിയ ശേഷമാണ്‌ ഉപഭോക്‌താക്കള്‍ക്കു നല്‍കുന്നത്‌.
കാലിത്തീറ്റയുടെ അടിക്കടിയുളള വിലവര്‍ധനയും ക്ഷീരകര്‍ഷകരെ വലയ്‌ക്കുന്നു. 760 രൂപ വിലനിന്നിരുന്ന കാലിത്തീറ്റയുടെ 50 കിലോയുളള പാക്കറ്റിന്‌ ഇപ്പോള്‍ 1060 രൂപ വിലയായി.
മില്‍മ പാലിന്റെ വില്‍പ്പന വില അടിക്കടി വര്‍ധിപ്പിക്കുമ്പോഴും ഒരു ലിറ്റര്‍ പാലിന്‌ ഉപഭോക്‌താവിനു ലഭിക്കുന്നത്‌ 33 രൂപയാണ്‌. മിക്കവരും സഹകരണ സംഘങ്ങള്‍ പോലുളള ബാങ്കുകളില്‍നിന്നും വായ്‌പയെടുത്താണു പശുക്കളെ വാങ്ങിയിരിക്കുന്നത്‌.
കാലിത്തീറ്റ ആവശ്യത്തിനു കിട്ടാതെ വന്നതോടെ ക്ഷീരകര്‍ഷകര്‍ പുല്ലുമാത്രം കൊടുത്തു വളര്‍ത്തുന്ന പശുക്കള്‍ക്കു പാല്‌ കുറയുന്ന അവസ്‌ഥയാണ്‌. ക്ഷീരകര്‍ഷകര്‍ക്ക്‌ ആവശ്യത്തിന്‌ കാലിത്തീറ്റ എത്തിച്ചു കൊടുക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Wednesday 12 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW