Wednesday, September 12, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.13 AM

നിര്‍മാണ സാമഗ്രികളുടെ കരാറെടുക്കാന്‍ ആളില്ല; തൊഴിലുറപ്പു പദ്ധതി പ്രതിസന്ധിയില്‍

രാജകുമാരി: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യുന്ന മെറ്റീരിയല്‍ കോസ്‌റ്റ്‌(ആസ്‌തി സൃഷ്‌ടിക്കല്‍) ജോലികള്‍ പ്രതിസന്ധിയില്‍. ജോലികള്‍ക്കുള്ള നിര്‍മാണ സാമഗ്രികള്‍ സൈറ്റുകളില്‍ എത്തിക്കാന്‍ കരാറുകാര്‍ തയാറാവാത്തതാണ്‌ ഇതിനു കാരണം. സിമെന്റ്‌, കമ്പി, മെറ്റല്‍ എന്നിവയുടെ വില ക്രമാതീതമായി വര്‍ധിച്ചതിനനുസരിച്ചുള്ള നിരക്കു വര്‍ധിപ്പിച്ചു നല്‍കാത്തതും ഹൈറേഞ്ച്‌ മേഖലയില്‍ മണല്‍ഖനനം, പാറഖനനം ഇവ നിര്‍ത്തിവച്ചിരിക്കുകയാണ്‌. ഇതു മൂലം മണല്‍, കരിങ്കല്ല്‌, മെറ്റല്‍, പാറ മണല്‍ എന്നിവ ഉയര്‍ന്ന വില നല്‍കി മറ്റു ജില്ലകളില്‍ നിന്നെത്തിക്കേണ്ടിവരുന്നുണ്ട്‌. അതിനാലാണ്‌ കരാറുകാര്‍ കരാറെടുക്കാന്‍ മടിക്കുന്നത്‌. നിലവില്‍ പൊതുമരാമത്ത്‌ വകുപ്പിന്റെ നിരക്കിനേക്കാള്‍ താഴെയാണ്‌ തൊഴിലുറപ്പിന്റെ നിര്‍മാണ സാമഗ്രികളുടെ നിരക്ക്‌.
റോഡ്‌ കോണ്‍ക്രീറ്റിങ്‌, റോഡിന്റെ സൈഡ്‌ കെട്ട്‌, കിണര്‍ റീചാര്‍ജിങ്‌, മഴവെള്ള സംഭരണി, തൊഴുത്തു നിര്‍മാണം, ആട്ടിന്‍കൂട്‌ നിര്‍മാണം, ടാങ്ക്‌ നിര്‍മാണം, കയ്യാല, ഐ.എ.വൈ. വീടുകളുടെ ടോയ്‌ലറ്റ്‌ നിര്‍മാണം, ഗ്രാമീണ മാര്‍ക്കറ്റ്‌ കെട്ടിട നിര്‍മാണം എന്നീ പ്രവര്‍ത്തികളാണ്‌ ഇപ്രകാരം ഏറ്റെടുത്തു ചെയ്യാവുന്നവ. സിമെന്റ്‌ 460 രൂപ, 8 എം.എം കമ്പി 50, 40 എം എം മെറ്റല്‍ ക്യുബിക്‌ മീറ്ററിന്‌ 1126, 20 എം.എം മെറ്റലിന്‌ 2280രൂപ, ഒരു ക്യുബിക്‌ മീറ്റര്‍ എം.സാന്‍ഡിന്‌ 2880, ഒരു ക്യുബിക്‌ മീറ്റര്‍ കരിങ്കല്ലിന്‌ 1700 രൂപയും എന്ന നിരക്കിലാണ്‌ കരാറെടുക്കുന്നവര്‍ അതത്‌ വര്‍ക്ക്‌ സൈറ്റുകളിലെത്തിക്കേണ്ടത്‌. ഉടുമ്പന്‍ചോല, ഇടുക്കി, പീരുമേട്‌ താലൂക്കുകളിലെ വപണിനിരക്കാണിത്‌. മുന്‍ വര്‍ഷങ്ങളില്‍ ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിലാണു കരാര്‍ നടന്നിരുന്നത്‌. 2018 മാര്‍ച്ച്‌ മുതലാണ്‌ ഇ-ടെന്‍ഡര്‍ മുഖേന കരാര്‍ വിളിക്കാന്‍ അതതു പഞ്ചായത്തുകളെ ചുമതലപ്പെടുത്തിയത്‌. തൊഴിലുറപ്പു പദ്ധതിത്തുകയുടെ 40% ആസ്‌തി സൃഷ്‌ടിക്കല്‍ ജോലികള്‍ക്ക്‌ ചെലവഴിക്കാമെന്നിരിക്കേ നിരക്കു വര്‍ധിപ്പിച്ചു നല്‍കാത്തതിന്റെ പേരില്‍ തൊഴിലുറപ്പ്‌ ജോലിയുടെ ഫണ്ട്‌ വിനിയോഗം ഗണ്യമായി തന്നെ കുറയുമെന്നാണു പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍ പറയുന്നത്‌.

Ads by Google
Advertisement
Wednesday 12 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW