Wednesday, January 16, 2019 Last Updated 58 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.13 AM

എ.ബി.വി.പി. ഇന്ന്‌ പഠിപ്പുമുടക്കും

uploads/news/2018/09/247782/4.jpg

ആലപ്പുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എ.ബി.വി.പി. ജില്ലാ നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചു ഇന്ന്‌ പഠിപ്പുമുടക്കും.
ആലപ്പുഴ എസ്‌.ഡി. കോളജില്‍ സംഘടിച്ചെത്തിയ എസ്‌.എഫ്‌.ഐ, ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ ജില്ലാ മീഡിയാ കണ്‍വീനര്‍ വിനായകനെ മര്‍ദിച്ചു. കൂടാതെ ഹരിപ്പാട്‌ ടി.കെ.എം കോളജ്‌ വിദ്യാര്‍ഥിനിയും എ.ബി.വി.പി. ജില്ലാ സമിതി അംഗവുമായ വര്‍ഷയെയും കോളജ്‌ യൂണിറ്റ്‌ ഭാരവാഹികളായ രാഹുല്‍, ധന്യ എന്നിവരെയും അസഭ്യം പറയുകയും കല്ലെറിഞ്ഞു പരുക്കേല്‍പ്പിക്കുകയും ചെയ്‌തു. പരുക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്‌.
എ.ബി.വി.പിക്കു ക്യാമ്പസുകളില്‍ സംഘടന സ്വാതന്ത്ര്യം നിഷേധിക്കുന്ന എസ്‌.എഫ്‌.ഐയുടെ ഫാസിസ്‌റ്റു നിലപാടിനെതിരെ പഠിപ്പുമുടക്കി പ്രതിഷേധിക്കുമെന്നു എബിവിപി ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ രാഹുല്‍ രാമചന്ദ്രന്‍ അറിയിച്ചു.

Ads by Google
Advertisement
Wednesday 12 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW