Wednesday, September 12, 2018 Last Updated 2 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.13 AM

കോളജ്‌ തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം; കെ.എസ്‌.യു. പ്രവര്‍ത്തകര്‍ക്കു പരുക്ക്‌

uploads/news/2018/09/247781/3.jpg

എടത്വാ: സെന്റ്‌ അലോഷ്യസ്‌ കോളജ്‌ ഇലക്ഷനില്‍ സംഘര്‍ഷം. കെ.എസ്‌.യു. വിദ്യാര്‍ഥികള്‍ക്ക്‌ പരുക്ക്‌. പോലീസ്‌ ലാത്തി വീശി പ്രവര്‍ത്തകരെ ഓടിച്ചു. ക്ലാസ്‌ പ്രതിനിധി തെരഞ്ഞെടുപ്പില്‍ കെ.എസ്‌.യു. വിജയിച്ചെങ്കിലും പ്രതിനിധികളില്‍നിന്നു നടന്ന ജനറല്‍ സീറ്റ്‌ മത്സരത്തില്‍ എസ്‌.എഫ്‌.ഐ. എതിരില്ലാതെ വിജയിച്ചു.
സംഘര്‍ഷത്തില്‍ പി.ജി. വിദ്യാര്‍ഥി ജോബിന്‍ വര്‍ഗീസ്‌, സായന്ത്‌ കെ. ബാബു, ജൂബിന്‍ സേവ്യര്‍ എന്നിവക്കാണു പരുക്കേറ്റത്‌. തോളെല്ലിനു പരുക്കേറ്റ ജോബിന്‍ വര്‍ഗീസ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.
കെ.എസ്‌.യു. പ്രതിനിധികള്‍ നോമിനേഷന്‍ കൊടുക്കുന്നത്‌ എസ്‌.എഫ്‌.ഐ. പ്രതിനിധികള്‍ തടഞ്ഞതോടെയാണു സംഘര്‍ഷത്തില്‍ കലാശിച്ചത്‌. രാവിലെ നടന്ന ക്ലാസ്‌ പ്രതിനിധി തല തെരഞ്ഞെടുപ്പില്‍ കെ.എസ്‌.യുവിനായിരുന്നു വിജയം. ഇത്‌ ആഘോഷിക്കുന്നതിനിടെയായിരുന്നു അക്രമണങ്ങള്‍ ആരംഭിച്ചതും.
72 സീറ്റിലേക്കു രാവിലെ നടന്ന ക്ലാസ്‌ പ്രതിനിധി തെരഞ്ഞെടുപ്പില്‍ 39 സീറ്റ്‌ കെ.എസ്‌.യുവിനും, 29 സീറ്റ്‌ എസ്‌.എഫ്‌.ഐക്കും, നാലുസീറ്റ്‌ എ.ബി.വി.പിക്കും ലഭിച്ചിരുന്നു. 11 ജനറല്‍ സീറ്റിലേക്കും അഞ്ചുക്ലാസ്‌ പ്രതിനിധി സീറ്റിലേക്കും ഉച്ചകഴിഞ്ഞ്‌ നടന്ന ഇലക്ഷനു നോമിനേഷന്‍ നല്‍കാനെത്തിയ കെ.എസ്‌.യു. വിദ്യാര്‍ഥികളെ നോമിനേഷന്‍ നല്‍കാന്‍ സമ്മതിക്കാതെ കോളജ്‌ ഗേറ്റിനു പുറത്തു തടഞ്ഞുവയ്‌ക്കുകയായിരുന്നു. 1.30 മുതല്‍ രണ്ടു വരെയായിരുന്നു നോമിനേഷന്‍ സമര്‍പ്പിക്കേണ്ടിരുന്ന സമയം. ഈ സമയത്താണ്‌ ഇവരെ തടഞ്ഞുവച്ചത്‌.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത്‌ പോലീസിനെ വിന്യസിച്ചെങ്കിലും എസ്‌.എഫ്‌.ഐ യുടെ അക്രമണം പോലീസ്‌ കണ്ണുംകെട്ടി നോക്കി നില്‍ക്കുകയായിരുന്നെന്നു കെ.എസ്‌.യു. ആരോപിക്കുന്നു.
തെരഞ്ഞെടുപ്പിനു തലേദിവസം രാത്രി വിദ്യാര്‍ഥികളെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും, കൊടിതോരണങ്ങള്‍ തകര്‍ത്തതായും ക്കുകയും ചെയ്‌തതായി കെ.എസ്‌.യു പരാതിപ്പെടുന്നു. പരാജയം ഉറപ്പായതോടെ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ മനപ്പൂര്‍വ്വം അക്രമം അഴിച്ചുവിടുകയായിരുന്നെന്നും കെ.എസ്‌.യു. പറഞ്ഞു.

Ads by Google
Advertisement
Wednesday 12 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW