Wednesday, September 12, 2018 Last Updated 1 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.13 AM

മങ്കൊമ്പ്‌ സബ്‌ ട്രഷറിയില്‍ വന്‍നാശം; രേഖകളും നഷ്‌ടമായി

uploads/news/2018/09/247780/2.jpg

കുട്ടനാട്‌: പ്രളയത്തില്‍ മങ്കൊമ്പ്‌ സബ്‌ ട്രഷറിയിലുണ്ടായതു വന്‍നാശം. പ്രധാന രേഖകള്‍, കമ്പ്യൂട്ടറുകള്‍, ബാറ്ററികള്‍, ഫര്‍ണീച്ചറുകള്‍ തുടങ്ങിയവയെല്ലാം നശിച്ചു.
ആലപ്പുഴ ജില്ലാ ട്രഷറിയില്‍നിന്നു മാറ്റി ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണു മങ്കൊമ്പില്‍ സബ്‌ ട്രഷറിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചത്‌. എന്നാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയ നിലയിലാണ്‌. എടത്വാ, പത്തനംതിട്ട തുടങ്ങിയിടങ്ങളില്‍ നിന്ന്‌ അടിയന്തരമായി കൊണ്ടു വന്ന കമ്പ്യൂട്ടറുകള്‍, ലാപ്‌ ടോപ്പുകള്‍ എന്നിവയാണ്‌ ഉപയോഗിക്കുന്നത്‌.
രേഖകള്‍ നഷ്‌ടപ്പെട്ടത്‌ പെന്‍ഷന്‍ വിതരണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കി. അതിനാല്‍ നിരവധി പേരാണു ബുദ്ധിമുട്ടുന്നത്‌.

Ads by Google
Advertisement
Wednesday 12 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW