Wednesday, September 12, 2018 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.13 AM

എ.സി. റോഡില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ ഊര്‍ജിതം

uploads/news/2018/09/247779/1.jpg

ആലപ്പുഴ: പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ അടിയന്തിരഅറ്റകുറ്റപ്പണികള്‍ ഊര്‍ജിതം. വലിയ കുഴികളില്‍ റോഡ്‌ റോളര്‍ ഉപയോഗിച്ചു മെറ്റല്‍ നിരത്തി ടാറിങ്‌ നടത്തുകയാണ്‌.
ഏറ്റവും ഒടുവില്‍ വെള്ളക്കെട്ടുണ്ടായിരുന്ന നെടുമുടി നസ്രത്ത്‌ ജങ്‌ഷനും പൂര്‍വ സ്‌ഥിതിയിലായതോടെ ഇവിടെയും കുഴികള്‍ അടച്ചു തുടങ്ങി. അതിനിടെ എ.സി റോഡ്‌ നിര്‍മാണത്തിന്‌ കെ.എസ്‌.ടി.പി. ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്‌. കളര്‍കോട്‌ മുതല്‍ പെരുന്ന വരെ 24 കി.മീ. ദൈര്‍ഘ്യമുള്ള പാതയില്‍ 9.5 കോടിയുടെ നിര്‍മാണത്തിനാണ്‌ ഇ-ടെന്‍ഡര്‍ ക്ഷണിച്ചത്‌. ഇന്നാണ്‌ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
15ന്‌ ടെന്‍ഡര്‍ തുറന്ന്‌ കരാറുകാരനെ കണ്ടെത്തും. റോഡ്‌ താഴ്‌ന്ന എട്ട്‌ സ്‌ഥലത്ത്‌ ഒന്നരയടി ഉയര്‍ത്തി ഒരുമാസത്തിനുള്ളില്‍ പൂര്‍ണമായും ടാര്‍ ചെയ്യാനാണു തീരുമാനം. അല്ലാത്ത ഭാഗങ്ങളില്‍ ചെറുതും വലുതുമായ കുഴികളടച്ച്‌ ടാറിങ്‌ പൂര്‍ത്തിയാക്കും. വേഗത്തില്‍ പണിതീര്‍ക്കാന്‍ എല്ലാ സജ്‌ജീകരണങ്ങളുമുള്ള കരാറുകാരെയായിരിക്കും പരിഗണിക്കുകയെന്നാണു കെ.എസ്‌.ടി.പി. വൃത്തങ്ങള്‍ നല്‍കുന്ന വിവരം. വെള്ളപ്പൊക്കത്തില്‍ രണ്ടുതവണയായി ഒന്നരമാസത്തിലേറെ അടച്ചിട്ട പാത പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. മനയ്‌ക്കച്ചിറ, മങ്കൊമ്പ്‌, നെടുമുടി, പണ്ടാരക്കുളം, മാമ്പുഴക്കരി, ഒന്നാംകര, പള്ളിക്കൂട്ടുമ്മ എന്നിവിടങ്ങളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടു.
വലിയ മോട്ടോറുകള്‍ ഉപയോഗിച്ചു ദിവസങ്ങളോളം പമ്പിങ്‌ നടത്തിയാണു മങ്കൊമ്പ്‌ പാലം, പണ്ടാരക്കുളം, പൊങ്ങ തുടങ്ങിയിടങ്ങളിലെ വെള്ളക്കെട്ട്‌ ഇല്ലാതാക്കിയത്‌.
ദുരന്തനിവാരണഫണ്ടില്‍നിന്ന്‌ അനുവദിച്ച 35 ലക്ഷം വിനിയോഗിച്ചു കുഴികള്‍ അടയ്‌ക്കുന്ന ജോലിയാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. കെ.എസ്‌.ആര്‍.ടി.സി. ബസുകളടക്കം ഓടിത്തുടങ്ങിയതോടെ അപകടങ്ങളും ഏറി. റോഡ്‌ പൂര്‍ണമായി ഗതാഗത സജ്‌ജമായെന്ന ധാരണയില്‍ ഒേട്ടറെ വാഹനങ്ങള്‍ എത്തുന്നതാണു കാരണം. മങ്കൊമ്പില്‍ എസ്‌.എന്‍.ഡി.പി. യോഗം കുട്ടനാട്‌ താലൂക്ക്‌ യൂണിയന്‍ ഓഫിസിനു മുന്നില്‍ റോഡിന്റെ ഒരുവശം വലിയ കുഴിയാണ്‌. ഇവിടെ ഇന്നലെ അറ്റകുറ്റപ്പണികള്‍ നടന്നു.
മടവീഴ്‌ചയാണു വെള്ളപ്പൊക്കത്തിനും റോഡ്‌ തകര്‍ച്ചയ്‌ക്കും കാരണമെന്നാണ്‌ പാടശേഖരസമിതിയുടെ വിലയിരുത്തല്‍. എ.സി. റോഡ്‌ നവീകരണത്തിനു വിശദ പദ്ധതിരേഖ (ഡി.പി.ആര്‍) തയാറാക്കാന്‍ മന്ത്രി ജി. സുധാകരന്‍ നിര്‍ദേശം നല്‍കിയതനുസരിച്ച്‌ ഒരുകിലോമീറ്റര്‍ പാതയുടെ നിര്‍മാണത്തിനു മൂന്നുകോടി വീതം 70 കോടിയോളം ചെലവാണു പ്രതീക്ഷിക്കുന്നത്‌.

Ads by Google
Advertisement
Wednesday 12 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW