Wednesday, September 12, 2018 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.12 AM

പ്രളയം തകര്‍ത്ത വീടിനു മുന്നില്‍ ജീവിതം വഴിമുട്ടി ദമ്പതികള്‍

ഹരിപ്പാട്‌: പ്രളയം തകര്‍ത്തത്‌ ദമ്പതികളുടെ സ്വപ്‌നം. വീയപുരം ഗ്രാമപഞ്ചായത്ത്‌ ആറാം വാര്‍ഡില്‍ വെള്ളംകുളങ്ങര പനയ്‌ക്കല്‍ സുരേഷ്‌കുമാര്‍-ശ്രീകല ദമ്പതികളുടെ വീട്‌ പ്രളയം തകര്‍ത്തതോടെയാണ്‌ ഇവരുടെ സ്വപ്‌നങ്ങളും കൊഴിഞ്ഞത്‌.
മാനസികാസ്വാസ്‌ഥ്യത്തിന്‌ ചികിത്സയില്‍ കഴിയുന്ന സുരേഷ്‌കുമാറിന്റെ ചികിത്സ ഉള്‍പ്പെടെയുള്ള ചെലവുകള്‍ ആശാ പ്രവര്‍ത്തകയായ ശ്രീകലയുടെ വരുമാനം കൊണ്ട്‌ മാത്രമാണ്‌ കഴിയുന്നത്‌. സ്വന്തമായി വീടുണ്ടായിരുന്നത്‌ മാത്രമാണ്‌ ഇവരുടെ നേട്ടം. എന്നാല്‍ പ്രളയം വീടിനെ തകര്‍ത്തെറിഞ്ഞപ്പോള്‍ നഷ്‌ടമായത്‌ ഇവരുടെ പ്രതീക്ഷകളാണ്‌. സമീപത്തെ സഹോദരിയുടെ വീട്ടിലാണ്‌ ഇവര്‍ ഇപ്പോള്‍ കഴിയുന്നത്‌. തകര്‍ന്ന വീടിന്റെ സ്‌ഥാനത്ത്‌ അടച്ചുറപ്പുള്ള വീട്‌ ഒരു സ്വപ്‌നം മാത്രമായി മാറുമ്പോള്‍ ജീവിതത്തിന്‌ മുന്നില്‍ പകച്ചു നില്‍ക്കുകയാണ്‌ ശ്രീകല. മുന്നോട്ടുള്ള ജീവിതത്തിന്‌ കരുണയുള്ളവരുടെ സഹായമാണ്‌ ഇവര്‍ക്ക്‌ ആവശ്യം. ശ്രീകലയുടെ പേരില്‍ എസ്‌.ബി.ഐ ഹരിപ്പാട്‌ മെയിന്‍ ശാഖയില്‍ അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. അക്കൗണ്ട്‌ നമ്പര്‍: 20169261031, ഐ.എഫ്‌.എസ്‌.സി: എസ്‌.ബി.ഐ.എന്‍ 0010596.

Ads by Google
Advertisement
Wednesday 12 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW