Tuesday, July 23, 2019 Last Updated 11 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.12 AM

ദുരിതാശ്വാസക്കിറ്റിന്‌ പണം ഈടാക്കിയതായി പരാതി

ചെങ്ങന്നൂര്‍: നഗരസഭാ 27-ാം വാര്‍ഡിലെ ദുരിത ബാധിതര്‍ക്കു സര്‍ക്കാര്‍ നല്‍കിയ ദുരിതാശ്വാസക്കിറ്റിന്‌ പണം ഈടാക്കിയതായി പരാതി. ഒരു കിറ്റിന്‌ 20 രൂപ വീതം ഓട്ടോറിക്ഷാ കൂലി എന്ന പേരിലാണു വാങ്ങിയത്‌. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി വിതരണം ചെയ്‌ത കിറ്റുകള്‍ ചില വീടുകളില്‍ ശേഖരിച്ച ശേഷം അര്‍ഹരായവര്‍ എത്തിയപ്പോള്‍ ഓട്ടോക്കൂലി എന്ന പേരില്‍ 20 രൂപ വീതം വാങ്ങുകയായിരുന്നു. നഗരസഭയിലെ വിതരണ കേന്ദ്രമായ മുക്കത്ത്‌ കുടുംബയോഗം ഹാളിന്‌ സമീപമുള്ള വീടുകളില്‍ സൂക്ഷിക്കുന്ന കിറ്റുകള്‍ക്ക്‌ തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട്‌
വാര്‍ഡ്‌ കൗണ്‍സിലറായ നഗരസഭാ ചെയര്‍മാനോട്‌ പരാതി പറഞ്ഞപ്പോള്‍ 10 രൂപ നല്‍കിയാല്‍ മതിയെന്ന്‌ പറഞ്ഞുവത്രേ. പ്രദേശത്തെ ദുരിതബാധിതര്‍ ജില്ലാ കലക്‌ടര്‍ക്കും സജിചെറിയാന്‍ എം.എല്‍.എയ്‌ക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ വില്ലേജ്‌ ഓഫീസര്‍ അന്വേഷണം നടത്തി. തുക ഈടാക്കിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന്‌ എം.എല്‍.എ. ആവശ്യപ്പെട്ടു.

Ads by Google
Advertisement
Wednesday 12 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW