Thursday, November 15, 2018 Last Updated 15 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.12 AM

ബി.ജെ.പി-ഡി.വൈ.എഫ്‌.ഐ. സംഘര്‍ഷം; രണ്ടുപേര്‍ക്ക്‌ പരുക്ക്‌

ചെങ്ങന്നൂര്‍: വെണ്‍മണിയില്‍ ബി.ജെ.പി-ഡി.വൈ.എഫ്‌.ഐ സംഘര്‍ഷം. പട്ടികജാതി മോര്‍ച്ചാ നേതാവിനും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പട്ടികജാതി മോര്‍ച്ച വെണ്‍മണി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സുനില്‍ കുന്നുതറയ്‌ക്ക് നേരെയാണ്‌ ആക്രമണം നടന്നത്‌.
രോഗിയായ അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടാണ്‌ ആക്രമിച്ചതെന്ന്‌ ഇയാള്‍ പറഞ്ഞു. വീടിന്റെ ജനാലകള്‍ തല്ലിത്തകര്‍ത്ത അക്രമിസംഘം സമീപത്തെ സുരേഷിന്റെ വീടിന്റെ ജനാലകളും തകര്‍ത്തു. സുനില്‍ കുന്നുതറയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന്‌ പിന്നില്‍ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരാണെന്ന്‌ ബി.ജെ.പി ആരോപിച്ചു.
ഡി.വൈ.എഫ്‌. ഐ പ്രവര്‍ത്തകനായ ഷിഫിന്‍ മന്‍സിലില്‍ ഷിഫിന്‌ നേരെ ആക്രമണം നടന്നു. വീട്‌ കയറിയാണ്‌ ആക്രമണം നടന്നത്‌. തടസം പിടിക്കാന്‍ ചെന്ന അമ്മയെയും കയ്യേറ്റം ചെയ്‌തതായി പരാതിയുണ്ട്‌. ബി.ജെ.പി പ്രവര്‍ത്തകരാണ്‌ അക്രമം നടത്തിയതെന്ന്‌ ഡി.വൈ.എഫ്‌.ഐ ആരോപിച്ചു.

Ads by Google
Advertisement
Wednesday 12 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW