മാന്നാര്‍: പാട്ടമ്പലം ദേവീക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് നാളെ പുലര്‍ച്ചെ അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും.
മാവേലിക്കര: പേള പെരിങ്ങറ ഗണപതി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം നാളെ പുലര്‍ച്ചെ 5.30 ന് നടക്കും. തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണിക്കൃഷ്ണന് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. തഴക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം നാളെ പുലര്‍ച്ചെ 5.30 ന് മേല്‍ശാന്തി എന്‍.നാരായണ ഭട്ടതിരിയുടെ കാര്‍മികത്വത്തില്‍ നടക്കും.
ചാരുംമൂട്: നൂറനാട് പളളിക്കല്‍ സ്വയംഭൂ മഹാഗണപതി ക്ഷേത്രത്തില്‍ പുലര്‍ച്ചെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഏഴിന് അഖണ്ഡനാമജപയജ്ഞം എന്നിവ നടക്കും. പടനിലം നെടുകുളഞ്ഞിമുറി കുളങ്ങര വീട്ടില്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ മേല്‍ശാന്തി മനുശങ്കര്‍ പോറ്റിയുടെ കാര്‍മികത്വത്തില്‍ ഗണപതിഹോമം നടക്കും. താമരക്കുളം ചത്തിയറ ശക്തികുളങ്ങര ക്ഷേത്രത്തില്‍ പുലര്‍ച്ചെ അഞ്ചിന് മേല്‍ശാന്തി പ്രജിത്ത് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഗണപതിഹോമം നടക്കും.
ചുനക്കര തിരുവൈരൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ 1008 നാളീകേരത്തിന്റെ ഗണപതിഹോമം. തന്ത്രി രമേശ് ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. നൂറനാട് ഇടക്കുന്നം അമ്പലത്തിനാല്‍ ദേവീക്ഷേത്രത്തില്‍ തന്ത്രി ചെറുമുഖ ചെന്ദമംഗലത്ത് സി.പി.എസ്.പരമേശ്വരന് ഭട്ടതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം പുലര്‍ച്ചെ അഞ്ചിന് നടക്കും.
ചെങ്ങന്നൂര്‍: മുളക്കുഴ ഗന്ധര്‍വമുറ്റം ഭഗവതി ക്ഷേത്രത്തില്‍ നാളെ പുലര്‍ച്ചെ അഞ്ചിന് മഹാഗണപതി ഹോമം നടക്കും.
മുതുകുളം: മുതുകുളം വടക്ക് പുത്തന്മഠം മഹാദേവര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 5.30 ന് 1008 നാളികേരത്തിന്റെ മഹാഗണപതിഹോമം.
തന്ത്രി അനീഷ് സുമദത്തന് കാര്‍മികത്വം വഹിക്കും. തൃക്കുന്നപ്പുഴ ധര്‍മശാസ്താ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 5.30 ന് 1008 നാളികേരത്തിന്റെ മഹാഗണപതി ഹോമത്തിനും മഹാമൃത്യുഞ്ജയ ഹോമത്തിനും തന്ത്രി വൈക്കം മനയാറ്റില്ലത്ത് കെ.എം.നാരായണന് നമ്പൂതിരി, മേല്‍ശാന്തി ഈശ്വരന് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.