Saturday, November 17, 2018 Last Updated 6 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.34 AM

ഹര്‍ത്താല്‍ സംഘര്‍ഷമില്ല, സമാധാനപരം സ്വകാര്യ വാഹനങ്ങള്‍ ഓടി

uploads/news/2018/09/247564/11.jpg

കോട്ടയം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസും സി.പി.എമ്മും ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പൂര്‍ണം, ശക്‌തം.ടാക്‌സിവാഹനങ്ങള്‍ ഒന്നും നിരത്തിലിറങ്ങിയില്ലെങ്കിലും സ്വകാര്യ വാഹനങ്ങള്‍ സര്‍വീസ്‌ നടത്തുന്നതിനു യാതൊരു തടസവും ജില്ലയില്‍ ഒരു ഭാഗത്തുമുണ്ടായില്ല. രാവിലെ ഏതാനും മണിക്കൂര്‍ ഒഴിച്ചാല്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ സജീവമായിരുന്നു.
നിരവധി കല്യാണങ്ങളുള്ള ദിവസമായിരുന്നതിനാല്‍ വാഹനങ്ങള്‍ തടഞ്ഞാല്‍ പ്രശ്‌നമുണ്ടാകുമോയെന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും വാഹനങ്ങള്‍ ആരും തടഞ്ഞില്ല. ഇത്തവണ പോലീസും ശക്‌തമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു.കെ.എസ്‌.ആര്‍.ടി.സി.ബസുകളും പൂര്‍ണമായി നിരത്തില്‍ നിന്നു വിട്ടുനിന്നു. പതിവുപോലെ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാര്‍ വെട്ടിലായി.
സര്‍ക്കാര്‍, സ്വകാര്യ സ്‌ഥാപനങ്ങളില്‍ ഹാജര്‍ നില കുറവായിരുന്നു. കോട്ടയം താലൂക്ക്‌ ഓഫീസിലെ 80 പേരില്‍ ജോലിയ്‌ക്കെത്തിയതു പത്തില്‍ താഴെ പേര്‍ മാത്രം. കലക്‌ടറേറ്റിലെ ഹാജര്‍ നില 10 ശതമാനമായി ചുരുങ്ങി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ജീവനക്കാര്‍ നിര്‍ബന്ധമായും ജോലിയ്‌ക്ക്‌ എത്തണമെന്നു കലക്‌ടര്‍ നിര്‍ദേശം നിര്‍ദേശം നല്‍കിയിരുന്നതിനാല്‍ ക്യാമ്പുകളിലും കളക്ഷന്‍ സെന്ററുകളിലും ദുരിതാശ്വാസ മേഖലകളിലും ഡ്യൂട്ടിയ്‌ക്ക്‌ നിയോഗിച്ചിരുന്ന ഉദ്യോഗസ്‌ഥര്‍ എത്തിയിരുന്നു.
എന്നാല്‍, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ഉദ്യോഗസ്‌ഥരില്‍ പലരും അവധിയിലായത്‌ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. എം.ജി സര്‍വകലാശാലയില്‍ അഞ്ചു ശതമാനം മാത്രമായിരുന്നു ഹാജര്‍ നില.
ഹര്‍ത്താലിന്‌ അനുഭാവം പ്രകടിപ്പിച്ചു യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും ആഭിമുഖ്യത്തില്‍ വിവിധയിടങ്ങളില്‍ പ്രകടനം നടത്തി. എല്‍.ഡി.എഫ്‌.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തെത്തുടര്‍ന്നു നടന്നയോഗം സി.പി.എം. ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ ഉദ്‌ഘാടനം ചെയ്‌തു. സി.പി.ഐ.ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍ അധ്യക്ഷനായി.
യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ പ്രകടനത്തെത്തുടര്‍ന്ന്‌ നടന്ന പ്രതിഷേധ യോഗം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ജോസ്‌ കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ്‌ ജില്ലാ ചെയര്‍മാന്‍ സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, ഡോ.എന്‍.ജയരാജ്‌ എം.എല്‍.എ, യു.ഡി.എഫ്‌ ജില്ലാ കണ്‍വീനര്‍ ജോസി സെബാസ്‌റ്റ്യന്‍, ഡി.സി.സി പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 11 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW