Tuesday, September 11, 2018 Last Updated 30 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.32 AM

നദികളെല്ലാം നീര്‍ച്ചാലുകളായി

uploads/news/2018/09/247561/1.jpg

കോട്ടയം: ഇതുവരെയുള്ള മണ്‍സൂണ്‍ മഴയുടെ അളവില്‍ 41 ശതമാനത്തിന്റെ വര്‍ധനയുണ്ടായപ്പോഴും നദികള്‍ കരിഞ്ഞുണങ്ങുന്നതിന്റെ കാരണം വ്യക്‌തമാകാതെ ജനങ്ങള്‍. കാലാവസ്‌ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്കനുസരിച്ച്‌ 235.5 സെന്റ്‌ീമീറ്റര്‍ മഴ ജൂണ്‍ ഒന്നു മുതല്‍ കഴിഞ്ഞ ബുധന്‍ വരെ കോട്ടയത്തു രേഖപ്പെടുത്തി, സാധാരണ പെയ്യുന്നതിനേക്കാള്‍ 41 ശതമാനം അധികം. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ സെപ്‌റ്റബര്‍ 30 വരെയുള്ള മണ്‍സൂണ്‍ കാലയളവില്‍ പെയ്‌തതു 192. സെന്റീ മീറ്റര്‍ മഴയായിരുന്നു. അന്നു പെയ്‌തതു സാധാരണ പെയ്യേണ്ടതിനേക്കാള്‍ വെറും രണ്ടു ശതമാനം മാത്രം അധികം. എന്നാല്‍, കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ നദികളുടെയും തോടുകളുടെയും അവസ്‌ഥ ഇത്രപരിതാപകരമല്ലായിരുന്നു.
ജില്ലയില്‍ ജലസ്രോതസുകള്‍ അസാധാരണമായി വറ്റിവരളുകയാണ്‌. ഒരു മാസം മുമ്പ്‌ വെള്ളത്തില്‍ മുങ്ങിക്കിടന്ന പ്രദേശങ്ങള്‍ പോലും ഇപ്പോള്‍ ഉണങ്ങി വരണ്ടു. മീനച്ചിലാറും കൊടൂരാറും മണിമലയാറും പല പ്രദേശങ്ങളിലും നീര്‍ച്ചാലുകളായി മാറി. പുഴയുടെ തീരപ്രദേശങ്ങളിലെ കിണറുകളിലെ വെള്ളവും ക്രമാതീതമായി താഴ്‌ന്നു. ഒരാഴ്‌ചകൂടെ ശക്‌തമായ വെയില്‍ ഉണ്ടായാല്‍ കിണറുകളിലെ വെള്ളം പൂര്‍ണമായും വറ്റുന്ന അവസ്‌ഥയാണു പലയിടങ്ങളിലും.
പ്രളയത്തെത്തുടര്‍ന്നു ഭൗമിക വ്യത്യാസങ്ങളാണു പെട്ടെന്നുള്ള വരള്‍ച്ചയിലേക്കു നയിച്ചതെന്നാണു നിഗമനം. പുഴകളിലെ ശക്‌തമായ ഒഴുക്കുമൂലം ജലനിര്‍ഗമന മാര്‍ഗങ്ങള്‍ തുറക്കുകയും വെള്ളം പെട്ടെന്നു കടലിലേക്ക്‌ ഒഴുകിപ്പോവുകയും ചെയ്‌തതും കാരണമായി. വെള്ളപ്പൊക്കത്തിനു ശേഷം ജലനിരപ്പു താഴുന്നതു പതിവാണെങ്കിലും ഇത്തവണത്തേതു പുതിയ പ്രതിഭാസമാണോയെന്നാണു അധികൃതര്‍ പരിശോധിച്ചു വരുകയാണ്‌.
അതേ സമയം പകല്‍ താപനിലയും ക്രമാതീതമായി വര്‍ധിക്കുകയാണ്‌. ഇന്നലെ കോട്ടയത്തെ പകല്‍ താപനില 34.2 ഡിഗ്രി സെല്‍ഷ്യസിലെത്തി. വരും ദിവസങ്ങളില്‍ ചൂട്‌ 36 ഡിഗ്രി വരെയെത്തുമെന്ന സൂചനയാണ്‌ ഉള്ളത്‌. മഴയില്ലാത്തതിനൊപ്പം വെള്ളം ക്രമാതീതമായി വറ്റുകയും ചെയ്‌തതോടെ പുഞ്ചകൃഷിയ്‌ക്കു കാത്തിരുന്ന കര്‍ഷകര്‍ക്ക്‌ ഇരുട്ടടിയായിരിക്കുകയാണ്‌. വിത്തു ലഭിക്കാത്തതിന്റെ ആശങ്ക നിലനില്‍ക്കുന്നതിനിടെയാണു വെള്ളമില്ലായ്‌മയും പ്രശ്‌നമാകുന്നത്‌.

Ads by Google
Advertisement
Tuesday 11 Sep 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW