Tuesday, September 11, 2018 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.31 AM

രണ്ടുവര്‍ഷം പിന്നിടുമ്പോഴും എങ്ങുമെത്താതെ അനേ്വഷണം

പൊന്‍കുന്നം: കണ്‍സ്യൂമര്‍ഫെഡിന്റെ പൊന്‍കുന്നത്തെ മദ്യവില്‍പന ശാലയില്‍ നിന്നും 18.29 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ രണ്ടുവര്‍ഷമായിട്ടും തെളിയിക്കാന്‍ പോലീസിനായില്ല. ആദ്യ ആഴ്‌ചയില്‍ സജീവമായി അനേ്വഷണം നടത്തിയ പൊലീസ്‌ ഒരു മാസത്തിനുള്ളില്‍ തന്നെ കേസനേ്വഷണം അവസാനിപ്പിച്ച മട്ടിലായിരുന്നു.
ആദ്യം ജീവനക്കാരെ കേന്ദ്രീകരിച്ചും പിന്നീട്‌ അന്തര്‍സംസ്‌ഥാന മോഷ്‌ടാക്കളെ കേന്ദ്രീകരിച്ചും അനേ്വഷണം തുടങ്ങിയ പോലീസ്‌ കേസ്‌ ഫയല്‍ മടക്കിയ നിലയിലാണ്‌.
ഭരണപക്ഷത്തെ ചില നേതാക്കളുടെ താല്‍പ്പര്യമില്ലായ്‌മയാണ്‌ അനേ്വഷണം നിലച്ചതിനു പിന്നിലെന്ന്‌ അന്നേ ആരോപണമുയര്‍ന്നിരുന്നു. പിന്നീട്‌ മദ്യശാല ഇവിടെ നിന്ന്‌ പൊന്‍കുന്നം മാന്തറ റോഡിലേക്കും അവിടെ നിന്ന്‌ എരുമേലിയിലേക്കും മാറ്റി.
2016 സെപ്‌റ്റംബര്‍ 12ന്‌ രാത്രിയിലാണ്‌ നഗരത്തില്‍ ദേശീയപാതക്ക്‌ സമീപമുള്ള വില്‍പന കേന്ദ്രത്തില്‍ വന്‍ കവര്‍ച്ച നടന്നത്‌. ഷട്ടറിന്റെ പൂട്ട്‌ തകര്‍ത്താണ്‌ മോഷ്‌ടാക്കള്‍ അകത്തു കടന്നത്‌. അവധി ദിനമുള്‍പ്പെടെ രണ്ട്‌ ദിവസത്തെ കളക്ഷന്‍ തുകയായ 22,44,580 രൂപയാണ്‌ സ്‌ഥാപനത്തിലെ സേഫിനുള്ളില്‍ സൂക്ഷിച്ചിരുന്നത്‌.ഇതില്‍ 4,15,330 രൂപ സേഫില്‍ ബാക്കി വച്ച നിലയിലായിരുന്നു.കോണ്‍ക്രീറ്റ്‌ ആവരണത്തിനുള്ളില്‍ ഉറപ്പിച്ചിരുന്ന സേഫിന്റെ ഒരു വശത്ത്‌ കമ്പിപ്പാര ഉപയോഗിച്ച്‌ ചെറിയ കീറല്‍ മാത്രമാണ്‌ വരുത്തിയിരുന്നത്‌.
ഈ വിടവിലൂടെ പണം എടുക്കുന്നത്‌ അതീവദുഷ്‌കരമാണെന്ന്‌ കണ്ടെത്തിയതോടെയാണ്‌ സംശയമുന ജീവനക്കാരിലേക്കും നീണ്ടത്‌.
സേഫ്‌ തകര്‍ക്കാന്‍ ഉപയോഗിച്ച കമ്പിപ്പാര മദ്യപ്പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സേഫിന്റെ വാതില്‍ തുറന്നതിന്‌ ശേഷമാണ്‌ അലവാങ്ക്‌ ഉപയോഗിച്ച്‌ സേഫില്‍ കേടുവരുത്തിയതെന്ന്‌ വാദവുമുണ്ട്‌. എന്നാല്‍ മണിക്കൂറുകള്‍ ശ്രമിച്ചാല്‍ ചെറിയ വിടവിലൂടെ പണമെടുക്കാനാവുമെന്നും അനേ്വഷണസംഘം കണ്ടെത്തിയിരുന്നു.
ആദ്യദിവസങ്ങളില്‍ ശരിയായ ദിശയില്‍ നടന്ന അനേ്വഷണം പ്രതികള്‍ ഉടന്‍ വലയിലാകുമെന്ന പ്രതീതി ഉയര്‍ത്തിയിരുന്നുവെങ്കിലും തെളിവുകള്‍ കണ്ടെത്താനാകാഞ്ഞതാണ്‌ പൊലീസിനെ വട്ടംകറക്കിയത്‌. ആസൂത്രിതമായി തെളിവുകള്‍ നശിപ്പിക്കപ്പെടുകയും അനേ്വഷണസംഘം സമ്മര്‍ദ്ദത്തിലാവുകയും ചെയ്‌തതിനാല്‍ തുടരനേ്വഷണമുണ്ടായില്ലെന്നാണ്‌ ആക്ഷേപം.

Ads by Google
Advertisement
Tuesday 11 Sep 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW