Tuesday, November 13, 2018 Last Updated 56 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.31 AM

'ഭക്ഷ്യ, ഭക്ഷ്യേതര വസ്‌തുക്കളുടെ വിതരണം കാര്യക്ഷമമാക്കും'

കോട്ടയം: വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്കു നല്‍കാന്‍ ലഭിച്ചിട്ടുള്ള ഭക്ഷ്യ, ഭക്ഷ്യേതര വസ്‌തുക്കളുടെ വിതരണം ഉടന്‍ കാര്യക്ഷമമാക്കുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. സാധനങ്ങള്‍ ബസേലിയോസ്‌ കോളജിലെ സംഭരണ കേന്ദ്രത്തില്‍ കെട്ടിക്കിടക്കുന്നതായി മംഗളം ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.
സംഭരണ കേന്ദ്രത്തില്‍ നിന്ന്‌ ഓരോ താലൂക്കുകളിലേക്കുമുള്ള സാധനങ്ങള്‍ വിതരണത്തിനായി നല്‍കി. തഹസില്‍ദാര്‍മാര്‍ അവര്‍ക്ക്‌ ലഭിച്ച സാധനങ്ങള്‍ ഓരോ വില്ലേജ്‌ ഓഫീസര്‍മാര്‍ക്ക്‌ വീതിച്ചു നല്‌കും. വില്ലേജ്‌ ഓഫീസര്‍മാരാണ്‌ അര്‍ഹരായവരെ കണ്ടെത്തി സാധനങ്ങള്‍ വിതരണം ചെയ്യുക. കളക്‌ടറേറ്റില്‍ എത്തിയ സാധനങ്ങളില്‍ ഒരു തരത്തിലുമുള്ള കുറവ്‌ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നു കലക്‌ടര്‍ വ്യക്‌തമാക്കി.

Ads by Google
Advertisement
Tuesday 11 Sep 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW