Thursday, June 13, 2019 Last Updated 21 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.31 AM

മാതാവിന്റെ പിറവി തിരുനാളിന്റെ മെഴുകുതിരി പ്രദക്ഷിണം ഭക്‌തിസാന്ദ്രം

വൈക്കം: ഉദയനാപുരം സെന്റ്‌ ജോസഫ്‌ പള്ളിയുടെ കീഴിലുള്ള ഉദയനാപുരം അമലോല്‍ഭവ മാതാവിന്റെ കപ്പേളയില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ പിറവി തിരുനാളും എട്ടുനോയമ്പാചരണവും നടത്തി. കപ്പേളയില്‍ നടന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്‌ക്ക്‌ വികാരി ഫാ. മാത്യു തച്ചില്‍, ഫാ. ബിജോയ്‌, ഫാ. പ്രിന്‍സ്‌ മുട്ടത്തില്‍പടവില്‍, ഫാ. സിറിയക്‌ മണിപ്പാടം എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
തുടര്‍ന്ന്‌ നടന്ന മെഴുകുതിരി പ്രദക്ഷിണത്തില്‍ നൂറുകണക്കിന്‌ വിശ്വാസികള്‍ പങ്കെടുത്തു. റോസാ പുഷ്‌പങ്ങള്‍ കൊണ്ട്‌ അലങ്കരിച്ച മാതാവിന്റെ രൂപം പ്രദക്ഷിണത്തിന്‌ എഴുന്നള്ളിച്ചു. ഉദയനാപുരം, പിതൃകുന്നം മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രദക്ഷിണം. മെഴുകുതിരി ദീപങ്ങള്‍ പ്രദക്ഷിണത്തിന്‌ അകമ്പടിയേകി. പള്ളി ഭാരവാഹികളായ അപ്പച്ചന്‍ വാതക്കോടത്ത്‌, വര്‍ഗീസ്‌ വരമ്പിനകം, യൂണിറ്റ്‌ ചെയര്‍മാന്‍മാരായ മത്തായി കുന്നക്കാട്ട്‌, അബ്രഹാം വെള്ളര്‍ക്കാട്‌, തോമസ്‌ മൂത്തേടത്ത്‌, ആന്റോച്ചന്‍ കരീത്തറ, ബേബി തച്ചനംവാതുക്കല്‍, സജീവ്‌ വലിയതറ, വാര്‍ഡ്‌ മെമ്പര്‍ പി. ഡി. ജോര്‍ജ്‌ജ്‌് എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 11 Sep 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW