Tuesday, November 13, 2018 Last Updated 12 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.31 AM

മോനൂട്ടന്റെ വേര്‍പാടില്‍ മനമുരുകി ഇരട്ട സഹോദരി നീതുവും കുടുംബാംഗങ്ങളും

ഏറ്റുമാനൂര്‍: മോനൂട്ടന്റെ (നിതിന്‍) വേര്‍പാടില്‍ മനമുരുകി ഇരട്ടസഹോദരി നീതുവും കുടുംബാംഗങ്ങളും. കോതനല്ലൂരിലെ കന്തീശങ്ങളുടെ പള്ളിയില്‍ തിരുനാളിനോടനുബന്ധിച്ച്‌ നടത്തിവരുന്ന ഇരട്ടകളുടെ സംഗമത്തില്‍ മോനൂട്ടനും (നിതിനും) നീതുവും കൈപിടിച്ചു പങ്കെടുത്ത രംഗം വേദന കടിച്ചമര്‍ത്തിയാണു നീതു ഓര്‍മിക്കുന്നത്‌. നിതിന്റെ വേര്‍പാടിന്റെ വേദന എത്ര ശ്രമിച്ചിട്ടും മായ്‌ക്കാനാകുന്നില്ല. ഇരട്ടകളുടെ ഇനിയൊരു സംഗമം നിതിന്റെ വേര്‍പാടുമൂലം നീതുവിന്‌ അസാധ്യമാണ്‌.
ഞായറാഴ്‌ച രാത്രി 7.30ഓടെയാണ്‌ അതിരമ്പുഴ മറ്റം കവലയില്‍ നിതിന്റെ ജീവന്‍കവര്‍ന്ന അപകടം. മാഞ്ഞൂര്‍ കരിനാകോട്ടില്‍ റിട്ട. പോലീസ്‌ ഉദ്യോഗസ്‌ഥന്‍ സേവ്യറിന്റെയും ബേബിക്കുട്ടിയുടെയും മകനാണ്‌ മോനൂട്ടന്‍ എന്ന നിതിന്‍. മറ്റംകവലയില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പെട്ടെന്നു മുന്നോട്ടെടുത്തപ്പോള്‍ ഓട്ടോയില്‍ തട്ടിയ ബൈക്ക്‌ തെന്നിമാറി ഏറ്റുമാനൂരില്‍നിന്നും അതിരമ്പുഴയിലേക്കു അതിവേഗത്തില്‍ വന്ന കാറിനടിയില്‍പതിച്ചായിരുന്നു അപകടം. നിതിന്‍ ധരിച്ചിരുന്ന ഹെല്‍മെറ്റ്‌ പാടെ തകര്‍ന്നിരുന്നു. തലയ്‌ക്കു മാരകമായ പരുക്കേറ്റായിരുന്നു മരണം.
മാന്നാനം കെ.ഇ. കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായ നിതിന്‍ ഫോട്ടോഗ്രാഫറും ഷോര്‍ട്ട്‌ ഫിലിം സംവിധായകനും നിര്‍മാതാവുമാണ്‌. ഏറ്റുമാനൂര്‍ സ്‌റ്റേഷനിലെ എ.എസ്‌.ഐ. സജി കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്‌റ്റ് നടത്തിയ മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്‌കാരം ഇന്ന്‌ രണ്ടിന്‌ കോതനല്ലൂര്‍ വി. ഗര്‍വാസീസ്‌ ആന്‍ഡ്‌ പ്രോത്താസീസ്‌ ഫൊറോനാ പള്ളിയില്‍.

Ads by Google
Advertisement
Tuesday 11 Sep 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW