Wednesday, November 14, 2018 Last Updated 29 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.31 AM

ശരീരത്തിന്റെ ചലനശേഷി നഷ്‌ടപ്പെട്ട യുവാവിന്‌ വേണ്ടി നാട്‌ ഒന്നിക്കുന്നു

തലയോലപറമ്പ്‌: വീടിന്‌ മുകളില്‍ നിന്നു വീണ്‌ ശരീരത്തിന്റെ ചലനശേഷി നഷ്‌ടപ്പെട്ട യുവാവിനു വേണ്ടി നാട്‌ ഒന്നിക്കുന്നു. തലയോലപറമ്പ്‌ പഞ്ചായത്ത്‌ പന്ത്രണ്ടാം വാര്‍ഡില്‍ നടുത്തറ വീട്ടില്‍ എന്‍.ഡി രതീഷിന്റെ ചികിത്സാ ചിലവിനു വേണ്ടിയാണ്‌ വടയാര്‍ ഗ്രാമം കൈകോര്‍ക്കുന്നത്‌. ജൂണ്‍ 27ന്‌ മേല്‍ക്കുര വൃത്തിയാക്കുന്നതിനായി വീടിനു മുകളില്‍ കയറിയ രതീഷ്‌ കാല്‍ വഴുതി താഴേക്കു വീഴുകയായിരുന്നു. വീഴ്‌ചയുടെ ആഘാതത്തില്‍ സുഷ്‌മനാ നാഡിക്ക്‌ പരിക്കേറ്റതിനെ തുടര്‍ന്നാണ്‌ ഇയാളുടെ ചലന ശേഷി നഷ്‌ടപ്പെട്ടത്‌.
കുടുംബത്തന്റെ ഏക ആശ്രയമായിരുന്ന രതീഷിന്റെ ഈ അവസ്‌ഥ കുടുംബത്തെയും കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്‌. ചലനശേഷി തിരിച്ചു കിട്ടുന്നതിന്‌ അടിയന്തര ശസ്‌ത്രക്രിയ വേണമെന്നാണ്‌ രതീഷിനെ ചികിത്സിക്കുന്ന ചെമ്മനാകരിയിലെ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. ഇതിന്‌ ഏകദേശം ആറു ലക്ഷത്തോളം രൂപ ചെലവ്‌ വരും. നിര്‍ധനരായ ഈ കുടുംബത്തിന്‌ ചികിത്സയ്‌ക്കാവശ്യമായ തുക കണ്ടെത്താന്‍ കഴിയുക എന്നത്‌ അസാധ്യമാണ്‌.
ഈ സാഹചര്യത്തിലാണ്‌ നാട്ടുകാര്‍ വാര്‍ഡ്‌ മെമ്പര്‍ വി.കെ രവിയുടെ നേതൃത്വത്തില്‍ ചികിത്സയ്‌ക്കുള്ള ധനസമാഹരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്‌. വ്യാഴാഴ്‌ച വടയാര്‍ മേഖലയിലെ മുഴുവന്‍ വീടുകളിലുമെത്തി ചികിത്സയ്‌ക്കുള്ള പണം സമാഹരിക്കാനാണ്‌ തീരുമാനം. സുമനസ്സുകള്‍ക്ക്‌ സഹായമെത്തിക്കാന്‍ തലയോലപ്പറമ്പ്‌ കാനറാ ബാങ്കില്‍ ചെയര്‍മാന്‍, കണ്‍വീനര്‍, ട്രഷറര്‍ എന്നിവരുടെ പേരില്‍ ജോയിന്റ്‌ അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. അക്കൗണ്ട്‌ നമ്പര്‍: 2507101028440, ഐ.എഫ്‌.എസ്‌.സി സിഎന്‍.ആര്‍.ബി 0002507. ഫോണ്‍: 8281472582.

Ads by Google
Advertisement
Tuesday 11 Sep 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW