Tuesday, September 11, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.31 AM

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; പ്രതി പിടിയില്‍

uploads/news/2018/09/247553/4.jpg

തിരുവനന്തപുരം: സ്‌കൂള്‍ വിട്ട്‌ വീട്ടിലേക്ക്‌ പോകുകയായിരുന്ന 13 കാരിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.
പാങ്ങോട്‌ വെളളക്കുഴിവിളയില്‍ വീട്ടില്‍ രാജേന്ദ്ര (46) നെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. ജൂലൈ 20നായിരുന്നു സംഭവം. കല്ലറ ബസ്‌ സ്‌റ്റാന്‍ഡില്‍ സ്‌കൂള്‍ വിട്ടശേഷം വീട്ടിലേക്ക്‌ പോകാന്‍ ബസ്‌ കാത്തുനില്‍ക്കുമ്പോഴാണ്‌ ഓട്ടോയില്‍ എത്തിയ രാജേന്ദ്രന്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്‌. വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ്‌ പാങ്ങോട്‌ പോലീസ്‌ കേസെടുത്തത്‌.
ഒളിവിലായിരുന്ന പ്രതിയെ രഹസ്യ വിവരത്തെ തുടര്‍ന്ന്‌ പാങ്ങോട്‌ എസ്‌.ഐ നിയാസിന്റെ നേതൃത്വത്തില്‍ പിടികൂടി. ഗ്രേഡ്‌ എസ്‌.ഐ സുലൈമാന്‍, സിവില്‍ പോലീസുകാരായ നിസാര്‍, രതീഷ്‌, ഹസന്‍ എന്നിവര്‍ സംഘത്തിലുണ്ടാായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു.

Ads by Google
Advertisement
Tuesday 11 Sep 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW