Tuesday, September 11, 2018 Last Updated 4 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.31 AM

കാരക്കോണം മെഡിക്കല്‍ കോളജിലേക്ക്‌ എസ്‌.എഫ.്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

uploads/news/2018/09/247552/3.jpg

വെള്ളറട : കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജിലേക്ക്‌ എസ്‌എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രവര്‍ത്തകരും നടത്തിയ ഏറ്റുമുട്ടലില്‍ വെളളറട എസ്‌ ഐ സതീഷ്‌ കുമാര്‍ ഉള്‍പ്പെടെ ഏഴ്‌ ജീവനക്കാര്‍ക്ക്‌ പരുക്ക്‌. എസ്‌എ പി ക്യാമ്പിലെ രാഹുല്‍ ഗോപി (27), അശോക്‌ കുമാര്‍ (26), രാജേഷ്‌ (29), എ. ആര്‍ ക്യാമ്പിലെ ബൈജു (30), ഹോസ്‌പിറ്റല്‍ ജീവനക്കാരന്‍ രാജേഷ്‌ കുമാര്‍ (31), വെള്ളറട സ്‌റ്റേഷനിലെ പോലീസുകാരന്‍ ജോസ്‌ (44) എന്നിവര്‍ക്കാണ്‌ പരുക്ക്‌ പറ്റിയത്‌. ഇതില്‍ ജോസിനെ മെഡിക്കല്‍ കോളജ്‌ അത്യാഹിത വിഭാഗത്തിലും മറ്റുള്ളവരെ കാരക്കോണം ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മെഡിക്കല്‍ കോളജിലെ അഡ്‌മി ഷനില്‍ അധികൃതര്‍ കോടികള്‍ കോഴവാങ്ങിയെന്ന്‌ ആരോപിച്ചുകൊണ്ടായിരുന്നു എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്‌. കുന്നത്തുകാല്‍ ജംഗ്‌ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ ഇരുന്നൂറിലധികം പ്രവര്‍ത്തകര്‍ അണിചേര്‍ന്നു.
പ്രവര്‍ത്തകര്‍ ആശുപത്രിയുടെ പ്രധാന ഗേറ്റിലേക്ക്‌ തള്ളി കയറാന്‍ ശ്രമിച്ചു. ഇത്‌ പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റത്തിനും കൈയാങ്കളിക്കും കാരണമായി.
പോലീസിന്റെ ലാത്തികള്‍ പിടിച്ചു വാങ്ങി ഒടിച്ചെറിഞ്ഞ പ്രവര്‍ത്തകര്‍ കാരക്കോണം വെള്ളറട റോഡില്‍ കുത്തിയിരുന്നു. പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞ്‌ പോകുന്നതിനിടയില്‍ ആശുപത്രിക്ക്‌ മുന്നില്‍ സ്‌ഥാപിച്ചിരുന്ന തട്ടികള്‍ അടിച്ചു തകര്‍ത്തു.
തുടര്‍ന്ന്‌ പോലീസിന്‌ നേര്‍ക്ക്‌ വീണ കല്ലുകള്‍ സ്‌ഥതിഗതികള്‍ വഷളാക്കി. ഹര്‍ത്താല്‍ ആയതിനാല്‍ കടകമ്പോ ളങ്ങള്‍ അടഞ്ഞു കിടന്നതുമൂലം കൂടുതല്‍ നാശനഷ്‌ടങ്ങള്‍ ഒഴിവായി.

Ads by Google
Advertisement
Tuesday 11 Sep 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW